ഡെല്‍ഹി പ്രേതബാധ ഭീതിയില്‍: പിന്നിയിട്ട മുടി ആരോ മുറിച്ചു മാറ്റുന്നു; ആക്രമണത്തിനിരയാകുന്നത് ചുവന്ന മുടിയുള്ള യുവതികള്‍, കടുത്ത തലവേദന അനുഭവപ്പെട്ട് അബോധാവസ്ഥയിലാകുന്നതോടെ മുടി മുറിച്ചുമാറ്റപ്പെടുന്നുവെന്ന് നാട്ടുകാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 01.08.2017) ഡെല്‍ഹി പ്രേതബാധ ഭീതിയില്‍. പിന്നിയിട്ട മുടി ആരോ മുറിച്ചു മാറ്റുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. ആക്രമണത്തിനിരയാകുന്നത് ചുവന്ന മുടിയുള്ള സ്ത്രീകളും. കടുത്ത തലവേദന അനുഭവപ്പെട്ട് അബോധാവസ്ഥയിലായശേഷം കാണുന്നത് മുടി മുറിച്ചുമാറ്റപ്പെട്ട നിലയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍ മറ്റ് മോഷണ ശ്രമങ്ങളൊന്നുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഡെല്‍ഹിയിലെ പ്രാന്തപ്രദേശങ്ങളിലാണ് ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ചയാണ് ഇത്തരത്തില്‍ ആദ്യ സംഭവം നടക്കുന്നത്. പിന്നീട് 12 മണിക്കൂറിനിടയ്ക്ക് മൂന്ന് സ്ത്രീകളുടെ പിന്നിയിട്ട തലമുടികളാണ് മുറിച്ചുമാറ്റപ്പെട്ടത്. ക്ഷുദ്ര ശക്തികളാണെന്ന വിശ്വാസത്തില്‍ അതീശ ശക്തികളെ കൂട്ടുപിടിച്ച് ഭയത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ് നാട്ടുകാര്‍. അതേസമയം അമാനുഷികതയിലൊന്നും വീഴാതെ ശാസ്ത്രീയമായി കുറ്റവാളികളെ പിടികൂടുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.

 ഡെല്‍ഹി പ്രേതബാധ ഭീതിയില്‍: പിന്നിയിട്ട മുടി ആരോ മുറിച്ചു മാറ്റുന്നു; ആക്രമണത്തിനിരയാകുന്നത് ചുവന്ന മുടിയുള്ള യുവതികള്‍, കടുത്ത തലവേദന അനുഭവപ്പെട്ട് അബോധാവസ്ഥയിലാകുന്നതോടെ മുടി മുറിച്ചുമാറ്റപ്പെടുന്നുവെന്ന് നാട്ടുകാര്‍

ഹരിയാനയിലെ മീവാത്തിലും പല്‍വാളിലും ഗരുഗ്രാമിലുമാണ് സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കംഗന്‍ഹേരി ഗ്രാമത്തിലെ 55കാരിയാണ് ഇത്തരമൊരു ആക്രമണത്തിന് ആദ്യം ഇരയാകുന്നത്. കലശലായ തലവേദനയാണ് ലക്ഷണം. രാവിലെ 10.30ന് കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ കൃഷിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയപ്പോള്‍ ഉടന്‍ തന്നെ ആറടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് അവര്‍ അടക്കുകയും ചെയ്തിരുന്നു. പൊടുന്നനെ തലവേദന ശക്തമായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന പേരക്കുട്ടികളെ അലറിവിളിച്ച് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും മുറിയിലുണ്ടായിരുന്ന കൂളറിന്റെ ശബ്ദത്തില്‍ നിലവിളി പുറത്തു വന്നില്ല. അല്‍പസമയം കഴിഞ്ഞ് പേരക്കുട്ടികള്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുന്ന യുവതിയെ ആണ് കാണുന്നത്. തൊട്ടടുത്ത് തന്നെ മുറിച്ചു മാറ്റപ്പെട്ട പിന്നിയിട്ട ചുവന്ന തലമുടിയും ഉണ്ടായിരുന്നു. വീട്ടിലേക്ക് വരുമ്പോള്‍ ആരും തന്നെ പിന്തുടര്‍ന്നില്ലെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.

ഇതേ ഗ്രാമത്തില്‍ രാത്രി എട്ടു മണിക്കാണ് സമാനമായ സംഭവം നടക്കുന്നത്. തലവേദന അനുഭവപ്പെട്ട സ്ത്രീയെ മകനാണ് കട്ടിലില്‍ കിടത്തി പുറത്ത് പോവുന്നത്. മകന്‍ പുറത്ത് പോയി അല്‍പസമയത്തിനകം തന്നെ ഇവര്‍ക്ക് കലശലായ തലവേദന വരികയുണ്ടായി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഇവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് ചുവന്ന നിറമുള്ള പിന്നിയിട്ട മുടി മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു.

ഇതേ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്ന 50 വയസുകാരിയായ സ്ത്രീയുടെ വെളുത്ത മുടിയും സമാന രീതിയില്‍ മുറിച്ചു മാറ്റപ്പെട്ടു. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു.
സമാനമായ രീതിയിലാണ് ആക്രമം ഉണ്ടായതെന്നതു കൊണ്ട് തന്നെ വിഷപ്രയോഗം നടത്തിയാണ് ഇവരെ മയക്കി കിടത്തിയതെന്ന് പോലീസ് പറയുന്നു. മാത്രമല്ല ആക്രമിക്കപ്പെട്ട മൂവരുടെയും മുടിയുടെ നിറം കറുപ്പല്ല എന്നതും സംഭവം ഒരാള്‍ ചെയ്തതാണെന്ന നിഗമനത്തില്‍ പോലീസിനെ എത്തിക്കുന്നു.കുറ്റവാളികളെ എത്രയും പെട്ടെന്ന് തന്നെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.

Also Read:
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mysterious hair chopping continues: After Haryana, panic in Delhi village, New Delhi, News, Police, Probe, Investigates, Women, Theft, Report, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia