മൈസൂറു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ചാമുണ്ഡിലെത്തിച്ച് തെളിവെടുപ്പ് നടത്തും
Aug 29, 2021, 09:08 IST
ADVERTISEMENT
മൈസൂറു: (www.kvartha.com 29.08.2021) മൈസൂറു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 5 തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായത്. 6 പേരാണ് കേസിലെ പ്രതികള്‍. അറസ്റ്റിലായവരെ ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൈസൂര്‍ ചാമുണ്ഡി ഹില്‍സില്‍വച്ച് യു പി സ്വദേശിനിയായ എം ബി എ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും പ്രതികള്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ സംശയിച്ചിരുന്ന 3 മലയാളി വിദ്യാര്‍ഥികളെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

