മൈസൂറു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ചാമുണ്ഡിലെത്തിച്ച് തെളിവെടുപ്പ് നടത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മൈസൂറു: (www.kvartha.com 29.08.2021) മൈസൂറു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 5 തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായത്. 6 പേരാണ് കേസിലെ പ്രതികള്‍. അറസ്റ്റിലായവരെ ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. 
Aster mims 04/11/2022

മൈസൂറു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ചാമുണ്ഡിലെത്തിച്ച് തെളിവെടുപ്പ് നടത്തും


കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൈസൂര്‍ ചാമുണ്ഡി ഹില്‍സില്‍വച്ച്  യു പി സ്വദേശിനിയായ എം ബി എ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും പ്രതികള്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 

അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ സംശയിച്ചിരുന്ന 3 മലയാളി വിദ്യാര്‍ഥികളെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords:  News, National, India, Molestation, Accused, Arrested, Police, Case, Treatment, Mysore Molestation: Survivor identifies accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia