SWISS-TOWER 24/07/2023

Injured | മ്യാന്‍മര്‍ സൈനിക വിമാനം ലെങ്പുയി വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് തെന്നിമാറി 8 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മിസോറാം: (KVARTHA) മ്യാന്‍മര്‍ സൈനിക വിമാനം ലെങ്പുയി വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് തെന്നിമാറി എട്ടുപേര്‍ക്ക് പരുക്കേറ്റു. അപകടസമയത്ത് 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് മിസോറമിലെത്തിയ മ്യാന്‍മര്‍ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയ വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Injured | മ്യാന്‍മര്‍ സൈനിക വിമാനം ലെങ്പുയി വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് തെന്നിമാറി 8 പേര്‍ക്ക് പരുക്ക്
 

ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി കുറ്റിക്കാട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് മിസോറാം ഡി ജി പി അനില്‍ ശുക്ല പറഞ്ഞു. പരുക്കേറ്റവരെ ഉടന്‍ തന്നെ ലെങ്പുയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും നിലവില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഡി ജി പി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാന്‍മര്‍ സൈനികരാണ് അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലെത്തിയതെന്നാണ് കണക്ക്. മിസോറാമിലെ ലൗങ്ത് ലായ് ജില്ലയിലേക്കാണ് സൈനികര്‍ അഭയാര്‍ഥികളായി എത്തിയത്. പടിഞ്ഞാറന്‍ മ്യാന്‍മറിലെ സംസ്ഥാനമായ റാഖൈനിലെ സൈനിക കാംപുകള്‍ വിഘടനവാദികളായ അരാക്കന്‍ ആര്‍മി (AA) പിടിച്ചെടുത്തതോടെയാണ് സൈനികര്‍ ഇന്‍ഡ്യയിലേക്ക് പലായനം ചെയ്തത്. കഴിഞ്ഞയാഴ്ച 276 മ്യാന്‍മര്‍ സൈനികര്‍ മിസോറാമില്‍ പ്രവേശിച്ചതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു.

Keywords: Myanmar military aircraft skids off runway in Mizoram 8 injured, Mizoram, News, Myanmar Military Aircraft Skids, Runway, Injury, Hospital, Treatment, DGP, Report, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia