വിവാഹം കഴിക്കാതെ അമ്മയായി; മാതാവ് ഗര്‍ഭം അലസിപ്പിക്കാന്‍ പറഞ്ഞു, എന്നാല്‍ ഞാനത് ചെയ്തില്ല; വെളിപ്പെടുത്തലുമായി മുന്‍ സ്പ്ലിറ്റ്‌സ് വില്ല മത്സരാര്‍ത്ഥി അന്‍മോല്‍ ചൗധരി

 


മുംബൈ: (www.kvartha.com 15.07.2021) വിവാഹം കഴിക്കാതെ അമ്മയായി. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ പറഞ്ഞു, എന്നാല്‍ ഞാനത് ചെയ്തില്ല. വെളിപ്പെടുത്തലുമായി മുന്‍ സ്പ്ലിറ്റ്‌സ് വില്ല മത്സരാര്‍ത്ഥി അന്‍മോല്‍ ചൗധരി.

വിവാഹം കഴിക്കാതെ അമ്മയായി; മാതാവ് ഗര്‍ഭം അലസിപ്പിക്കാന്‍ പറഞ്ഞു, എന്നാല്‍ ഞാനത് ചെയ്തില്ല; വെളിപ്പെടുത്തലുമായി മുന്‍ സ്പ്ലിറ്റ്‌സ് വില്ല മത്സരാര്‍ത്ഥി അന്‍മോല്‍ ചൗധരി

തന്റെ ഗര്‍ഭധാരണ യാത്രയെക്കുറിച്ചും ഗര്‍ഭധാരണവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനെതിരെ മുന്‍ കാമുകന്‍ എങ്ങനെയായിരുന്നുവെന്നും തുറന്നു പറഞ്ഞാണ് അന്‍മോല്‍ ചൗധരി രംഗത്തെത്തിയത്. വേര്‍പിരിയുന്നതിനുമുമ്പ് രണ്ടു വര്‍ഷക്കാലം കാമുകനുമായി ബന്ധത്തിലായിരുന്ന അവര്‍ അവിവാഹിതയായ ഒരമ്മയാകാന്‍ തീരുമാനിക്കുകയായിരുന്നു.

അടുത്തിടെ ടൈംസ് ഓഫ് ഇന്‍ഡ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കൊരു മകനുണ്ടെന്ന് അന്‍മോല്‍ വെളിപ്പെടുത്തിയത്. 'എന്റെ കുറച്ച് സുഹൃത്തുക്കള്‍ക്ക് മാത്രമേ എന്റെ ഗര്‍ഭാവസ്ഥയെ കുറിച്ച് അറിയൂ. എന്റെ മാതാപിതാക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. ഞാന്‍ അവരോട് പറഞ്ഞില്ല, കാരണം അവര്‍ അത് നല്ല രീതിയില്‍ എടുക്കില്ലെന്ന് എനിക്കറിയാമായിരുന്നു', അന്‍മോല്‍ പറയുന്നു. ശേഷം ആ ഗര്‍ഭകാലം കടന്നു പോയതിനെക്കുറിച്ചും അവര്‍ വാചാലയായി.

വിവാഹം കഴിക്കാതെ അമ്മയായി; മാതാവ് ഗര്‍ഭം അലസിപ്പിക്കാന്‍ പറഞ്ഞു, എന്നാല്‍ ഞാനത് ചെയ്തില്ല; വെളിപ്പെടുത്തലുമായി മുന്‍ സ്പ്ലിറ്റ്‌സ് വില്ല മത്സരാര്‍ത്ഥി അന്‍മോല്‍ ചൗധരി

'2020 ജനുവരിയിലാണ് കാമുകനില്‍ നിന്നും ഞാന്‍ ഗര്‍ഭിണിയാണെന്ന സത്യം അന്‍മോല്‍ അറിയുന്നത്. കാമുകനില്‍ നിന്നും ഈ സമയത്ത് അകന്ന് കഴിയുന്നതിനാല്‍ കുട്ടിയെ പ്രസവിക്കുന്നത് ദോഷം ചെയ്യുമെന്ന് താന്‍ ആദ്യം ചിന്തിച്ചു. എന്റെ സുഹൃത്തുക്കളും കൗണ്‍സിലര്‍മാരും കുഞ്ഞിനെ പ്രസവിക്കുന്നത് ബുദ്ധിയല്ലെന്നും എന്റെ സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലമാണെന്നും എന്നെ ഉപദേശിച്ചു. എന്നിട്ടും ഞാന്‍ പ്രസവിക്കാന്‍ തന്നെ തീരുമാനിച്ചു.

എന്റെ മുന്‍ കാമുകന്‍ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് എതിരായിരുന്നു, പക്ഷേ ഞാന്‍ ഗര്‍ഭധാരണവുമായി മുന്നോട്ട് പോകുമെന്ന് ഉറച്ചുനിന്നു. ചിത്രങ്ങള്‍ പോസ്റ്റുചെയ്യാനും ഗര്‍ഭിണിയാണെന്ന് ലോകത്തെ അറിയിക്കാനും ഞാന്‍ ആഗ്രഹിച്ചു, പക്ഷേ ഞാന്‍ അത് ചെയ്തില്ല. ഗര്‍ഭധാരണം കാരണം വളരെയധികം ഭാരം വര്‍ധിച്ചതിനാല്‍, ചില ആളുകള്‍ എന്നെ കളിയാക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ ആ സമയത്തൊക്കെ എന്തുകൊണ്ടാണ് എന്റെ ശരീരഭാരം കൂടിയതെന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ കഴിഞ്ഞില്ല. എന്റെ കുഞ്ഞിനെ ഇത് ബാധിച്ചേക്കാമെന്നതിനാല്‍ എനിക്ക് ശാന്തത പാലിക്കേണ്ടി വന്നുവെന്ന് അന്‍മോല്‍ പറയുന്നു.

തനിച്ചാണെന്നും, കാര്യങ്ങള്‍ സ്വയം ചെയ്യേണ്ടതുണ്ടെന്നും ഞാന്‍ മനസ്സിലാക്കി. സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാമുകന്‍ പറഞ്ഞിട്ടും, ആ വാക്കുകള്‍ വെറും വാക്കുകളാണെന്ന് എനിക്ക് തോന്നി, കാരണം ഞാന്‍ അയാളുടെ പേര് വെളിപ്പെടുത്തുമെന്ന് അയാള്‍ ഭയപ്പെട്ടു.

എന്റെ കുഞ്ഞിന് ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു, തുടര്‍ന്ന് ഞങ്ങള്‍ സഹ രക്ഷകര്‍ത്താക്കളാവാന്‍ സമ്മതിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ, അദ്ദേഹം ഞങ്ങളുടെ മകനെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ഒരു പ്രശ്‌നവുമില്ല. അന്‍മോല്‍ പറഞ്ഞു.

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് കുടുംബം എങ്ങനെ പ്രതികരിച്ചുവെന്നും അന്‍മോല്‍ പറഞ്ഞു, 'ഞാന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് വന്നത്, അതിനാല്‍ അവരെ അറിയിക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു, പക്ഷേ എങ്ങനെയെങ്കിലും എന്റെ അമ്മയോട് പറയാന്‍ എനിക്ക് കഴിഞ്ഞു. പക്ഷേ അച്ഛന് അറിയില്ലായിരുന്നു.

വിവരം അറിഞ്ഞപ്പോള്‍ അമ്മ ആകെ തകരുകയും ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല, മറിച്ച് ഞാന്‍ ഗര്‍ഭിണിയാണെന്നും ഞാന്‍ കുഞ്ഞിനെ സംരക്ഷിക്കുമെന്നും അറിയിച്ചു. എന്നെ പിന്തണയ്ക്കാത്തതിന് അമ്മയെ താന്‍ വെറുക്കുന്നില്ലെന്നും അന്‍മോല്‍ പറഞ്ഞു.

ഗര്‍ഭകാലത്തുടനീളം സഹോദരി തന്നോടൊപ്പം നിന്നുവെന്നും പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്നുവെന്നും അന്‍മോല്‍ കൂട്ടിച്ചേര്‍ത്തു. പ്രസവ തിയതി വന്നപ്പോള്‍ ഒരു വേദനയും അനുഭവപ്പെട്ടില്ല. ഒടുവില്‍ 2020 സെപ്റ്റംബര്‍ ഏഴിന് സിസേറിയന്‍ ചെയ്തു. അന്‍മോല്‍ ഇപ്പോള്‍ സഹോദരിയോടും കുഞ്ഞിനോടും ഒപ്പം നോയിഡയില്‍ താമസിക്കുന്നു.

Keywords:  'My mother asked me to abort the baby': 'Splitsvilla X' fame Anmol Chaudhary opens up on being a single, unmarried mom, Mumbai, News, Pregnant Woman, Friends, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia