Gun Attack | ഒഡിഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യ; 6 മാസമായി മരുന്ന് കഴിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍

 


ഭുവനേശ്വര്‍: (www.kvartha.com) ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസിനു നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ആറു മാസമായി ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നു കഴിക്കുന്നുണ്ടെന്നും ഭാര്യ ജയന്തി ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Gun Attack | ഒഡിഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യ; 6 മാസമായി മരുന്ന് കഴിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍

ഞായറാഴ്ച രാവിലെ പൊതുചടങ്ങില്‍ പങ്കെടുക്കാനായി പോകവെയാണ് മന്ത്രിയെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ എ എസ് ഐ ഗോപാല്‍ കൃഷ്ണദാസ് വെടിവെച്ചത്. ഇയാളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനാണ് ഇയാള്‍ എന്നാണ് വിവരം.

കൃഷ്ണദാസിനെ അടുത്തിടെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വെടിയേറ്റ നബ ദാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഝാര്‍സുഗുഡ ജില്ലയിലെ പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രിക്ക് വെടിയേറ്റത്. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗര്‍ മുന്‍സിപാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. ക്ലോസ് റെയിന്‍ജില്‍ നിന്നാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. എ എസ് ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ഗാന്ധിചൗക് പൊലീസ് ഔട് പോസ്റ്റിലെ എ എസ് ഐ ആണ് കൃഷ്ണദാസ്.

 

Keywords: My husband was suffering from mental ailments and high BP, says ASI Gopal Das wife, Odisha, News, Gun attack, Police, Injured, Minister, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia