Mukhtar Ansari | 'ജയിലിൽ ഭക്ഷണത്തിൽ വിഷം നൽകി'; യുപി മുൻ എംഎൽഎ മുഖ്താർ അൻസാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

 


ലക്നൗ: (KVARTHA) വ്യാഴാഴ്ച രാത്രി അന്തരിച്ച ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി (63) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവിന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെന്ന് മകൻ ഉമർ അൻസാരി പറഞ്ഞു. യുപിയിലെ ബാന്ദ ജയിലിലായിരുന്ന മുഖ്താര്‍ അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു മരണം.

Mukhtar Ansari | 'ജയിലിൽ ഭക്ഷണത്തിൽ വിഷം നൽകി'; യുപി മുൻ എംഎൽഎ മുഖ്താർ അൻസാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

വ്യാഴാഴ്ച രാത്രി 8.35 ഓടെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. രാത്രി 10.30ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. 'സ്ലോ വിഷൻ നൽകിയെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു, ഇന്നും അത് തന്നെ പറയുന്നു. മാർച്ച് 19ന് ഭക്ഷണത്തിൽ വിഷം കലർത്തി. ഞങ്ങൾ കോടതിയിലേക്ക് പോകും. കോടതിയിൽ പൂർണ വിശ്വാസമുണ്ട്', ഉമർ അൻസാരി കൂട്ടിച്ചേർത്തു.

മുഖ്താറിന് സ്ലോ വിഷൻ നൽകിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അഭിഭാഷകനും കുടുംബാംഗങ്ങളും നേരത്തെയും ഉന്നയിച്ചിരുന്നു. ബരാബങ്കിയിലെ എംപി-എംഎൽഎ കോടതിയിൽ ഇതുസംബന്ധിച്ച് രേഖാമൂലം ഹർജി നൽകിയിട്ടുണ്ട്. കോടതിയിൽ നൽകിയ അപേക്ഷയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

മുഖ്താർ അൻസാരിയുടെ മൃതദേഹം വീട്ടുകാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ശേഷം മൃതദേഹം ബന്ദയിൽ നിന്ന് ഗാസിപൂരിലേക്ക് കൊണ്ടുപോകും. മുഹമ്മദാബാദിലെ കാളിബാഗ് ഖബർസ്ഥാനിലാണ് ഖബറടക്കം. കോണ്‍ഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയെന്നതടക്കമുള്ള കേസിലെ പ്രതിയാണ് അഞ്ച് തവണ എംഎൽഎയായ മുഖ്താര്‍ അന്‍സാരി. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ വർഷം ഒക്ടോബർ 15ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഖ്താർ അൻസാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി 73.43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയിരുന്നു. 2023 ഏപ്രിലിൽ, ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ കോടതി മുഖ്താർ അൻസാരിയെ 10 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. 1990-ൽ ആയുധ ലൈസൻസ് നേടുന്നതിന് വ്യാജരേഖകൾ ചമച്ചെന്ന കേസില്‍ രണ്ടര വർഷത്തോളമായി ജയിലിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Keywords: News, News-Malayalam-News, National, National-News, Mukhtar Ansari, Politics, 'My Father Was Being Given Slow Poison': Mukhtar Ansari's Son's Big Claim.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia