Arikomban Mission | അരിക്കൊമ്പനെ പൂട്ടാന്‍ തമിഴ് നാട് രംഗത്തിറക്കിയ കുങ്കിയാന മുത്തുവും നേരത്തെ കാടും നാടും വിറപ്പിച്ച കാട്ടാന; കൊലപ്പെടുത്തിയത് അനവധി പേരെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-അജോ കുറ്റിക്കന്‍

തേനി (തമിഴ്‌നാട് ): (www.kvartha.com) പൂട്ടാന്‍ തമിഴ്‌നാട് വനം വകുപ്പ് രംഗത്തിറക്കിയിരിക്കുന്ന കുങ്കിയാന മുത്തുവും അരിക്കൊമ്പനെ പോലെ കാടും നാടും വിറപ്പിച്ച ഒരു കാട്ടാന ആയിരുന്നു. പേര് അരിശി രാജ! വീടുകളും റേഷന്‍കടകളും തകര്‍ത്ത് അരി മാത്രം ഭക്ഷിക്കുന്ന ആനയായിരുന്നു അരിരാജ. മൂന്ന് വര്‍ഷം മുന്‍പ് ആനമല വനത്തില്‍ നിന്നു ജനവാസമേഖലയിലിറങ്ങിയ ആന നവമലയിലെ ഏഴ് വയസുകാരിയെയും അര്‍ധനാരി പാളയത്തിലെ രണ്ട് കര്‍ഷകരെയും കുത്തിക്കൊലപ്പെടുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.
   
Arikomban Mission | അരിക്കൊമ്പനെ പൂട്ടാന്‍ തമിഴ് നാട് രംഗത്തിറക്കിയ കുങ്കിയാന മുത്തുവും നേരത്തെ കാടും നാടും വിറപ്പിച്ച കാട്ടാന; കൊലപ്പെടുത്തിയത് അനവധി പേരെ

തുടര്‍ന്നാണ് തമിഴ്‌നാട് വനം വകുപ്പ് പിടികൂടി ടോപ്സ്ലിപിലെ കോഴിക്കമുത്തിയിലെത്തിച്ചു പരിശീലനം നല്‍കി കുങ്കിയാക്കിയത്. കുങ്കിയായപ്പോള്‍ മുത്തു എന്നു പേരിട്ടു. ആ അരിരാജയാണ് ഇപ്പോള്‍ അരിക്കൊമ്പനെ പിടികൂടാനായി തമിഴ്‌നാട് വനം വകുപ്പ് കമ്പത്ത് എത്തിച്ചിരിക്കുന്നത്. 2017 ജൂണിലാണ് ആദ്യമായി അരിശി രാജ ജനവാസ മേഖലയില്‍ ഇറങ്ങിയത്. പൊള്ളാച്ചിക്കടുത്ത് വെള്ളാളൂരില്‍ എത്തിയ അരിശി രാജ നാല് പേരെ കൊലപ്പെടുത്തി. ഇതോടെ മയക്ക് വെടി വച്ച് പിടികൂടി തപ്സിലിപ് വനത്തില്‍ എത്തിച്ച് തുറന്നു വിട്ടു. 2017 അവസാനത്തോടെ ഏതാനും മാസങ്ങള്‍ വനത്തില്‍ ചുറ്റി തിരിഞ്ഞ ആന വീണ്ടും ജനവാസ മേഖലയില്‍ പ്രവേശിച്ച് ഒരാളുടെ ജീവനെടുത്ത ശേഷം തിരികെ കാട്ടിലേക്ക് മടങ്ങി.
   
Arikomban Mission | അരിക്കൊമ്പനെ പൂട്ടാന്‍ തമിഴ് നാട് രംഗത്തിറക്കിയ കുങ്കിയാന മുത്തുവും നേരത്തെ കാടും നാടും വിറപ്പിച്ച കാട്ടാന; കൊലപ്പെടുത്തിയത് അനവധി പേരെ

പിന്നീട് പതിനെട്ട് മാസത്തിന് ശേഷം മടങ്ങിയെത്തിയ അരിശി രാജ
2019 മെയില്‍ വീണ്ടും മടങ്ങിയെത്തി ആറ് വയസുകാരി ഉള്‍പ്പെടെ രണ്ട് പേരുടെ ജീവന്‍ അപഹരിച്ചു. വീണ്ടും വനം വകുപ്പ് അരിശിയെ വനത്തിലേക്ക് തുരത്തി. കാട്ടിലേക്ക് ഓടിച്ചു. ഒടുവില്‍ അര്‍ത്ഥനാരിപാളയത്ത് എത്തിയ രാധാകൃഷ്ണന്‍ എന്ന കര്‍ഷകനെ കൊലപ്പെടുത്തി. ഇതോടെ അരിശി രാജ ആനയെ പിടികൂടി മെരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ സമരവുമായി രംഗത്തെത്തി. നൂറിലധികം വനംവകുപ്പ് ജീവനക്കാരും നാല് ഡോക്ടര്‍മാരും അടങ്ങുന്ന സംഘം അഞ്ച് ദിവസത്തോളം രാപ്പകല്‍ അധ്വാനിച്ചാണ് അരിശി രാജയെ പിടികൂടിയത്.

Keywords: Ajo Kuttickan, News, Malayalam News, National News, Tamil Nadu News, Elephant News, Arikomban, Arikomban News, 'Muthu' in team of kumkis to capture Arikomban.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script