ശ്രീ­രാ­മസേ­നാ ത­ലവ­നെ ഗോ­വ­യില്‍ കാ­ലു­കു­ത്താന്‍ വി­ടി­ല്ലെ­ന്ന് ബി.ജെ.പി മു­ഖ്യ­മന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീ­രാ­മസേ­നാ ത­ലവ­നെ ഗോ­വ­യില്‍ കാ­ലു­കു­ത്താന്‍ വി­ടി­ല്ലെ­ന്ന് ബി.ജെ.പി മു­ഖ്യ­മന്ത്രി
Manohar Parrikar 
പ­നാജി : ശ്രീ­രാ­മസേ­നാ ത­ല­വനും ക­ലാ­പ­ങ്ങ­ളു­ടെ മൊ­ത്ത­വി­ത­ര­ണ­ക്കാ­ര­നു­മെന്ന് എ­തി­രാ­ളി­കള്‍ വി­ശേ­ഷി­പ്പി­ക്കു­ന്ന പ്ര­മോ­ദ് മു­ത്ത­ലി­ക്കി­നെ ഗോ­വ­യില്‍ കാ­ലു­കു­ത്താന്‍ അ­നു­വ­ദി­ക്കി­ല്ലെ­ന്ന് ഗോ­വ മു­ഖ്യ­മ­ന്ത്രി മ­നോ­ഹര്‍ പ­രീ­ക്കര്‍.

മു­ത്ത­ലി­ക്ക് ഗോ­വ­യില്‍ പ്ര­വേ­ശി­ക്കു­ന്നത് ഐ.പി.സി 144-ാം നി­യ­മ­പ്ര­കാ­രം ത­ട­യു­മെ­ന്ന് മു­ഖ്യ­മ­ന്ത്രി ബു­ധ­നാഴ്­ച നി­യ­മ­സ­ഭ­യ്­ക്ക് ഉറ­പ്പ് നല്‍കി. ഗോ­വാ നി­യ­മ­സ­ഭ­യുടെ മണ്‍­സൂണ്‍ സ­മ്മേ­ളന­ത്തെ അ­ഭിസം­ബോ­ധ­ന ചെ­യ്യു­ക­യാ­യി­രു­ന്നു അ­ദ്ദേഹം. ഇ­ക്കാ­ര്യ­ത്തില്‍ പോ­ലീ­സ് റി­പ്പോര്‍­ട്ട് പ്ര­കാ­രം ജില്ലാ ക­ല­ക്ടര്‍ ഉ­ചി­തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്നും മു­ഖ്യ­മ­ന്ത്രി സഭ­യെ അ­റി­യിച്ചു.

കു­റ­ച്ചാ­ഴ്­ച­കള്‍­ക്ക് മു­മ്പ് ശ്രീ­രാ­മ­സേ­ന­യു­ടെ ഒ­രു പുതി­യ ഘട­കം ഗോ­വ­യില്‍ സ്ഥാ­പി­ക്കു­മെന്നും ഭാ­രതീ­യ സം­സ്­ക്കാ­ര­ത്തില്‍ നി­ന്ന് വ്യ­തി­ച­ലി­ച്ചു­ള്ള ന­ട­പടി­യൊന്നും ഗോ­വ­യില്‍ അ­നു­വ­ദി­ക്കി­ല്ലെ­ന്നും മു­ത്ത­ലി­ക്ക് പ്ര­ഖ്യാ­പി­ച്ചി­രുന്നു. അ­തേ സമ­യം നിയ­മം ക­യ്യി­ലെ­ടു­ക്കാന്‍ മു­ത്ത­ലി­ക്കി­നെ അ­നു­വ­ദി­ക്കി­ല്ലെ­ന്ന് മു­ഖ്യ­മ­ന്ത്രി­യും തി­രി­ച്ച­ടിച്ചു.
ശ്രീ­രാ­മസേ­നാ ത­ലവ­നെ ഗോ­വ­യില്‍ കാ­ലു­കു­ത്താന്‍ വി­ടി­ല്ലെ­ന്ന് ബി.ജെ.പി മു­ഖ്യ­മന്ത്രി
Pramod Muthalik


മം­ഗ­ലാ­പുര­ത്ത് ര­ണ്ട് വര്‍­ഷം മു­മ്പ് സ­ദാചാര പോ­ലീ­സ് ചമ­ഞ്ഞ് ബെല്‍­മ­ട്ട­യി­ലെ പ­ബ്ബി­ലും ന­ഗ­ര­ത്തി­ലെ വിവി­ധ ഭാ­ഗ­ങ്ങ­ളിലും നി­രവ­ധി യു­വ­തീ­യു­വാക്ക­ളെ ശ്രീ­രാ­മ­സേ­നാ പ്ര­വര്‍­ത്ത­കര്‍ ആ­ക്ര­മി­ച്ചി­രു­ന്നു. ഇ­തി­ന് പി­ന്നി­ലി­രു­ന്ന് നേ­തൃത്വം നല്‍­കി­യ­ത് മു­ത്ത­ലി­ക്കാ­യി­രുന്നു.

'ഗോ­വ­യി­ലെ ചി­ലര്‍ ചേര്‍­ന്ന് മു­ത്ത­ലി­ക്കി­ലെ ഇ­ങ്ങോ­ട്ടി­റ­ക്കാന്‍ കി­ണ­ഞ്ഞു­ശ്ര­മി­ക്കു­ക­യാണ്. അ­ത്ത­ര­ക്കാര്‍ ആ­രാ­ണെ­ന്ന് എ­നി­ക്ക­റിയും അവ­രെ പി­ടി­കൂ­ടി ഞാന്‍ ജ­യി­ലി­ല­ടക്കു­ക ത­ന്നെ ചെ­യ്യും. സം­സ്ഥാന­ത്തെ ക്ര­മ­സ­മാ­ധാ­നം ത­കര്‍­ക്കാ­നാ­ണ് ശ്രീ­രാ­മ­സേ­ന­യു­ടെ ശ്ര­മ­മെന്നും' മു­ഖ്യ­മന്ത്രി പ­റഞ്ഞു. ശ്രീ­രാ­മ­സേ­ന­യു­ടെ ഭീഷ­ണി സം­ബ­ന്ധി­ച്ച് സ്വ­ത­ന്ത്രാം­ഗം വിജ­യ് സര്‍­ദേ­ശാ­യി­യാ­ണ് സ­ഭ­യു­ടെ ശ്ര­ദ്ധ ക്ഷ­ണി­ച്ചത്. 

Keywords:  Goa, National, BJP, Manohar Parrikar, Pramod Muthalik


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia