നവരാത്രി ആഘോഷം; ഗാര്‍ബ അരങ്ങേറുന്ന മാണ്ഡ്‌വിയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്

 


കച്ച്: (www.kvartha.com03.10.2015) നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗത ഗുജറാത്തി നൃത്തരൂപങ്ങളിലൊന്നായ ഗാര്‍ബ അരങ്ങേറുന്ന പ്രദേശങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്. ഗുജറാത്തിലെ കച്ച് ജില്ലയിലെ മാണ്ഡ്‌വിയിലാണ് മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ഗോമൂത്രം തളിച്ച് അത് നെറ്റിയില്‍ തൊടാത്ത ഹിന്ദുക്കള്‍ക്കും സ്ഥലത്ത് പ്രവേശനമില്ല. തീവ്ര ഹിന്ദുത്വ സംഘടനയായ സംഗതന്‍ യുവ മോര്‍ച്ചയും മറ്റ് ഗാര്‍ബ സംഘാടകരുമാണ് മുസ്ലീം സമുദായത്തിന് വിലക്കേര്‍പ്പെടുത്തിയത്.

അതേ സമയം ഇതാദ്യമായല്ല തങ്ങള്‍ അന്യമതസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും കഴിഞ്ഞ വര്‍ഷവും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്നും ആചാരങ്ങളും ചിട്ടകളും കര്‍ശനമാക്കിയിരുന്നുവെന്നും സംഘാടകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത് വലിയ വിവാദമാക്കരുതെന്നും സംഘാടകര്‍ പറയുന്നു. ഹിന്ദുക്കളുടെ ആഘോഷമാണ് നവരാത്രി.

അതില്‍ മറ്റുള്ളവര്‍ക്ക് കാര്യമില്ല. ലൗ ജിഹാദ് സംബന്ധിച്ച് തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും സംഗതന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പ്രദേശത്തെ സാമുദായിക ഐക്യം പൂര്‍ണമായും തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് പ്രാദേശിക മുസ്ലിം സംഘടനകളുടെ ആരോപണം.

നവരാത്രി ആഘോഷം; ഗാര്‍ബ അരങ്ങേറുന്ന മാണ്ഡ്‌വിയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്

Also Read:
മുളിയാര്‍ വ്യാജപട്ടയം: കരാറുകാരന്‍ ഗോവ മുഹമ്മദ് റിമാന്‍ഡില്‍; ഒരു പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
Keywords:  Muslim youths barred at garba venues in Godhra, Controversy, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia