SWISS-TOWER 24/07/2023

Attacked | ബി ജെ പിക്ക് വോട് ചെയ്തതിന് മുസ്ലിം യുവതിയെ ഭര്‍തൃ സഹോദരന്‍ മര്‍ദിച്ചതായി പരാതി

 


ഭോപാല്‍: (KVARTHA) ബി ജെ പിക്ക് വോട് ചെയ്തതിന് മുസ്ലിം യുവതിയെ ഭര്‍തൃ സഹോദരന്‍ മര്‍ദിച്ചതായി പരാതി. സാമിന(30) എന്ന യുവതിയെ ആണ് ഭര്‍തൃസഹോദരന്‍ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചപ്പോള്‍ യുവതി ആഘോഷിച്ചിരുന്നു. ഇതില്‍ കുടുംബത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Attacked | ബി ജെ പിക്ക് വോട് ചെയ്തതിന് മുസ്ലിം യുവതിയെ ഭര്‍തൃ സഹോദരന്‍ മര്‍ദിച്ചതായി പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബിജെപിയുടെ വിജയം ആഘോഷിച്ച സാമിനയെ ഭര്‍തൃസഹോദരന്‍ ജാവേദ് ഖാന്‍ ചീത്ത വിളിച്ചു. ഇത് ചോദ്യം ചെയ്ത സാമിനയെ വടിയെടുത്ത് മര്‍ദിക്കുകയായിരുന്നു. ബിജെപിയെ പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. 

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് സാമിന ഡിസംബര്‍ എട്ടിന് ജില്ലാ മജിസ്‌ട്രേറ്റിനും പരാതി നല്‍കി. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്ക് 163 സീറ്റുകളാണ് ബിജെപി നേടിയത്.

Keywords:  Muslim woman votes for BJP in Madhya Pradesh, Attacked by relative, Madhya Pradesh, News, Muslim Woman, Attacked, Complaint, Allegation, Police, Assembly Election, BLP, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia