SC Verdict | സിആർപിസി സെക്ഷൻ 125 പ്രകാരം മുസ്ലീം സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാം, സുപ്രീം കോടതിയുടെ നിർണായക വിധി

 
Court Verdict

Freepik

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തെലങ്കാന ഹൈകോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് യുവാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിൻ്റെ വിധി

 

ന്യൂഡെൽഹി: (KVARTHA) സിആർപിസി (CRPC) സെക്ഷൻ 125 പ്രകാരം വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽ നിന്ന് ജീവനാംശം (Maintenance) ആവശ്യപ്പെടാമെന്ന് സുപ്രീം കോടതിയുടെ (Supreme Court) നിർണായക വിധി (Verdict). സെക്ഷൻ 125 സിആർപിസി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈകോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് മുസ്ലിം യുവാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിൻ്റെ വിധി.

Aster mims 04/11/2022

 

വിവാഹമോചിതയായ ഭാര്യക്ക് എല്ലാ മാസവും 10,000 രൂപ ജീവനാംശം നൽകണമെന്നായിരുന്നു മുഹമ്മദ് അബ്ദുൽ സമദ് എന്ന യുവാവിനോട് തെലങ്കാന ഹൈകോടതി ഉത്തരവിട്ടത്. 1986ലെ മുസ്ലീം സ്ത്രീ (വിവാഹമോചനക്കേസുകളിലെ അവകാശ സംരക്ഷണം) നിയമം നിലവിലുള്ളതിനാൽ സെക്ഷൻ 125 പ്രകാരം ജീവനാംശം ആവശ്യപ്പെടാനാകില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്താണ് സിആർപിസി-യുടെ സെക്ഷൻ 125?

സിആർപിസി-യുടെ സെക്ഷൻ 125-ൽ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ പരിപാലനം സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നു. ഈ വകുപ്പ് പ്രകാരം, ഭർത്താവിനെയോ പിതാവിനെയോ മക്കളെയോ ആശ്രയിക്കുന്ന ഭാര്യക്കോ മാതാപിതാക്കൾക്കോ ​​മക്കൾക്കോ ​​ഉപജീവനമാർഗം ഇല്ലെങ്കിൽ ജീവനാംശം ആവശ്യപ്പെടാം.

ഏകകണ്ഠമായു വിധി

ഹർജിയിൽ വാദം കേട്ട രണ്ട് ജഡ്ജിമാരും ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. 125-ാം വകുപ്പ് വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് വിധി പ്രസ്താവിക്കവെ ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ജീവനാംശം ദാനമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും അത് മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia