ADVERTISEMENT
ബാംഗ്ലൂര്‍ : കര്‍ണാടക നിയമസഭയില്‍ മുസ്ലീം പ്രാതിനിധ്യം വളരെ കുറവാണെന്ന് റിപോര്‍ട്ട്. 2011ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് 6.11 കോടി ജനങ്ങളുണ്ട്. ഇപ്പോള്‍ 244 അംഗങ്ങളുള്ള നിയമസഭയില്‍ മുസ്ലീം സമുദായത്തില്‍പെട്ട 9 ജനപ്രതിനിധികളാണുള്ളത്.
മുസ്ലീം സമുദായത്തിന് തക്കതായ പരിഗണന നല്‍കുന്നുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസോ ജനതാദളോ മുസ്ലീം സമുദായത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായ പരിഗണന സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നല്‍കാന്‍ തയ്യാറാകുന്നില്ല.
1952ലെ ആദ്യ നിയമസഭയില്‍ ആകെ അഞ്ച് മുസ്ലീം പ്രതിനിധികളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ ആദ്യ നിയമസഭമുതല്‍ മുസ്ലീം പ്രാതിനിധ്യം ഒറ്റ അക്കത്തില്‍ ഒതുങ്ങിയതായി കര്‍ണാടകയിലെ മുസ്ലീങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും എന്ന വിഷയം പഠനവിധേയമാക്കിയ മുന്‍ എ.എല്‍.സി ഖാസി അര്‍ശദ് അലിയുടെ പഠന റിപോര്‍ട്ടിലുണ്ട്.
1982ലെ നിയമസഭയിലാണ് ഏറ്റവും കൂടുതല്‍ മുസ്ലീം ജനപ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടുള്ളത്, 17 പേര്‍. 1978ല്‍ 16 പേര്‍ നിയമസഭയില്‍ അംഗങ്ങളായി. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് അര്‍ഹമായതില്‍ കൂടുതല്‍ പരിഗണന നിയമസഭയില്‍ ലഭിക്കുമ്പോള്‍ മുസ്ലീംങ്ങള്‍ക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ പ്രാതിനിധ്യമാണെന്നും ഖാസി അര്‍ശദ് അലി പറഞ്ഞു.
ലിംഗായത്തിന് 60ഉം വൊക്കലിഗയ്ക്ക് 50ഉം ജനപ്രതിനിധികളാണുള്ളത്. ലോക് സഭയിലേയ്ക്കും സംസ്ഥാന നിയമസഭയിലേയ്ക്കും എന്തുകൊണ്ട് മുസ്ലീം സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലീം സമുദായ വോട്ടുകളില്‍ കണ്ണുവയ്ക്കുമ്പോഴും മുസ്ലീങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത വിവിധ രാഷ്ട്രീയപാര്‍ട്ടികളേയും ഖാസി അര്‍ശദ് അലി നിശിതമായി വിമര്‍ശിച്ചു. പലപ്പോഴും കോണ്‍ഗ്രസും ജനതാദളും മുസ്ലീം സ്ഥാനാര്‍ത്ഥികളെ മല്‍സരാര്‍ത്ഥികളാക്കുമ്പോള്‍ മുസ്ലീം വോട്ടുകള്‍ വിഘടിക്കുകയും അത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ പഞ്ചായത്ത് സഭകളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തില്‍ മുസ്ലീം സമുദായത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനേക്കാള്‍ ഉയര്‍ന്ന രീതിയില്‍ മുസ്ലീം സമുദായത്തെ പരിഗണിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് ശാസ്ത്രി ചൂണ്ടിക്കാട്ടി. മുസ്ലീം സമുദായത്തിലെ അംഗസംഖ്യ കണക്കാക്കി അതിന് ആനുപാതികമായി മുസ്ലീങ്ങളെ നിയമസഭാ സ്ഥാനാര്‍ത്ഥികളാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഏക പോം വഴിയെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
മുസ്ലീം ജനസംഖ്യയ്ക്ക് ആനുപാതികമായി പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ലെന്ന് ഖാസി അര്‍ശദ് അലി ആരോപിച്ചു. കോണ്‍ഗ്രസ് മാത്രമാണ് അല്‍പമെങ്കിലും പ്രാധാന്യം മുസ്ലീം സമുദായത്തിന് നല്‍കുന്നത്. 1999ല്‍ 18 പേര്‍ക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. അതില്‍ 11പേരാണ് നിയമസഭയിലെത്തിയത്.

![]() |
| Qazi Arshad ali |

Keywords: Karnataka, Bangalore, Muslim, National, Assembly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.