മുസ്ലിം ലീഗ് നേതാക്കള്‍ ബെംഗളൂരുവിലെ വീട്ടിലെത്തി മഅ്ദനിയെ കണ്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 25.08.2021) മുസ്ലിംലീഗ് നേതാക്കള്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബെംഗളൂരുവിലെ വീട്ടിലെത്തി കണ്ടു. വിചാരണത്തടവുകാരനായി നീണ്ട കാലം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ബെംഗളൂരുവിലെ വീട്ടിലാണ് നേതാക്കള്‍ എത്തിയത്.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടെറി പി എം എ സലാം, യൂത് ലീഗ് ദേശീയ കമറ്റി അംഗം ശിബു മീരാന്‍, എം കെ നൗശാദ്, എംഎ അമീറലി അബ്ദുല്‍ നാസര്‍ തുടങ്ങിയവരാണ് മഅ്ദനിയെ സന്ദര്‍ശിച്ചത്.

മുസ്ലിം ലീഗ് നേതാക്കള്‍ ബെംഗളൂരുവിലെ വീട്ടിലെത്തി മഅ്ദനിയെ കണ്ടു

അടുത്തിടെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രടെറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു. എസ്‌വൈഎസ് ബെംഗളൂരു ജില്ലാ ജനറല്‍ സെക്രടെറി പിഎം അബ്ദുല്‍ ലതീഫ് ഹാജി, താഹിര്‍ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുകൂര്‍ മൊയ്തു തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Keywords:  Muslim League Youth League leaders met Madani at his home in Bangalore, PDP, Abdul-Nasar-Madani, Visit, Karnataka, Muslim-League, Leaders, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia