Muslim League | 2 ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് സംഘം ഡെല്‍ഹിയിലേക്ക് മടങ്ങി
Jul 11, 2023, 22:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് സംഘം ഡെല്‍ഹിയിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെ ഇംഫാലില്‍ നടന്ന ബഹുമത സമാധാന റാലിയില്‍ പങ്കെടുക്കുകയും മണിപ്പൂരിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. പി വി അബ്ദുല്‍ വഹാബ് ഫേസ് ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.
കരളലിയിക്കുന്ന കാഴ്ചകള്‍ക്കാണ് മണിപ്പൂരില്‍ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു. തോങ്ജു കേന്ദ്ര റിലീഫ് കാംപ്, കുമന്‍ ലബ്ബാക് റിലീഫ് കാംപ് എന്നിവിടങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന അഭയാര്‍ഥികള്‍ കണ്ണീരോടെയാണ് അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചത്.
തിങ്കളാഴ്ച മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകിയുമായും ഇംഫാല്‍ ആര്‍ച് ബിഷപ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തിയ കാര്യവും അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് സംഘം ഇന്ന് രാവിലെ ഇംഫാലില്‍ നടന്ന ബഹുമത സമാധാന റാലിയില്‍ പങ്കെടുക്കുകയും മണിപ്പൂരിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.
കരളലിയിക്കുന്ന കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തോങ്ജു കേന്ദ്ര റിലീഫ് ക്യാമ്പ്, കുമന്‍ ലബ്ബാക്ക് റിലീഫ് ക്യാമ്പ് എന്നിവിടങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ കണ്ണീരോടെയാണ് അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചത്.
ഇന്നലെ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെത്തി മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങള്‍ പത്രലേഖകരുമായി പങ്കുവെച്ചു.
മണിപ്പൂരില്‍ എത്രയും പെട്ടെന്ന് സമാധാനമുണ്ടാകട്ടെ.
അതിനായി ശ്രമം തുടരാം.
അതിനായി ശ്രമം തുടരാം.
Keywords: Muslim League team led by Sayyid Sadiq Ali Shihab Thangal to Delhi after a 2-day visit to Manipur, New Delhi, News, Politics, Muslim League, Sayyid Sadiq Ali Shihab Thangal, FB Post, Meeting, Manipur, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

