Elon Musk |  'മസ്‌ക് 13-ാമത്തെ കുട്ടിയുടെ പിതാവായി, മാതാവ് ഞാൻ', അവകാശവാദവുമായി യുവതി; പ്രതികരി ച്ച് മസ്‌ക് 

 
Elon Musk and Ashley St Clair paternity claim news
Elon Musk and Ashley St Clair paternity claim news

Photo Credit: Facebook/ Elon Musk Fans

● 52-കാരനായ ഇലോൺ മസ്‌കിന് മൂന്ന് സ്ത്രീകളിലായി 12 മക്കളുണ്ട്.
● ആഷ്‌ലി സെന്റ് ക്ലെയർ എന്ന യുവതിയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
● കുഞ്ഞിന് അഞ്ച് മാസം പ്രായമായതായും അവർ വെളിപ്പെടുത്തി.

വാഷിംഗ്ടൺ: (KVARTHA) ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ 13-ാമത്തെ കുട്ടിയുടെ മാതാവാണ് താനെന്ന അവകാശവാദവുമായി യുവതി രംഗത്ത്. ആഷ്‌ലി സെന്റ് ക്ലെയർ എന്ന യുവതി ആണ് ഈ അവകാശവാദം ഉന്നയിച്ചത്. തൻ്റെ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ പിതാവ് മസ്‌ക് ആണെന്ന് അവർ വെളിപ്പെടുത്തി. അതേസമയം, ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മസ്‌ക്, 'വൗ' എന്ന് മാത്രം എക്സിൽ കുറിച്ചു.

കുഞ്ഞിന്റെ സുരക്ഷയെ കരുതിയാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും എന്നാൽ ചിലർ ഈ വാർത്ത പുറത്തുവിടാൻ തയ്യാറെടുക്കുന്നതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും സെന്റ് ക്ലെയർ പറഞ്ഞു. താനും മസ്‌കും കുറച്ച് ദിവസങ്ങളായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ മസ്‌ക് പ്രതികരിക്കുന്നില്ലെന്നും അവർ ആരോപിച്ചു.


രക്ഷാകർതൃത്വ കരാറിനെക്കുറിച്ച് രഹസ്യമായി ചർച്ചകൾ നടത്തുകയാണെന്ന് സെന്റ് ക്ലെയറിൻ്റെ പ്രതിനിധി പിന്നീട് വെളിപ്പെടുത്തി. തെറ്റിദ്ധാരണകൾ ഒഴിവാക്കാനും കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും മസ്ക് എത്രയും പെട്ടെന്ന് കരാർ പൂർത്തിയാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തൻ്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഒരു അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് മസ്ക് പ്രതികരിച്ചെന്നും ഈ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തതായും സെന്റ് ക്ലെയർ പറഞ്ഞു. കൂടുതൽ കുട്ടികൾ വേണമെന്ന് മസ്ക് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇപ്പോൾ പരസ്യ പ്രതികരണങ്ങൾ നടത്തുകയാണെന്നും സെന്റ് ക്ലെയർ കൂട്ടിച്ചേർത്തു.

52-കാരനായ ഇലോൺ മസ്‌കിന് മൂന്ന് സ്ത്രീകളിലായി 12  മക്കളുണ്ട്. ജസ്റ്റിൻ വിൽസണുമായുള്ള  ബന്ധത്തിൽ അഞ്ച്  മക്കളും, ഗ്രിംസുമായുള്ള ബന്ധത്തിൽ മൂന്ന്  മക്കളും, ഷിവോൺ  സിലിസുമായുള്ള ബന്ധത്തിൽ രണ്ട്  മക്കളുമുണ്ട്. ഇതിനിടെയാണ് ആഷ്‌ലി സെന്റ് ക്ലെയറിന്റെ അവകാശവാദം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Ashley St. Clair claims to be the mother of Elon Musk's 13th child. Musk has responded with a brief ‘wow’ and a representative has discussed confidential talks regarding the child’s welfare.

#ElonMusk, #AshleyStClair, #PaternityClaim, #Musk13thChild, #ViralClaim, #PublicResponse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia