മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്‌റ അന്തരിച്ചു
Nov 24, 2014, 10:19 IST
മുംബൈ: (www.kvartha.com 24.11.2014) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്‌റ (77) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് 12 മണിയോടെ പൊതുദര്‍ശനത്തിനു വെയ്ക്കുന്ന മൃതദേഹം വൈകിട്ട് മുംബൈയിലെ ചന്ദന്‍വാഡിയില്‍ സംസ്‌ക്കരിക്കും. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ ഉള്‍പ്പെടെ രണ്ടു പുത്രന്‍മാരുണ്ട്.
ഒന്നാം യു.പി.എ സര്‍ക്കാരില്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായിരുന്നു മുരളി ദേവ്‌റ. 1968ല്‍ മുംബൈ മുനിസിപ്പല്‍ കൗണ്‍സിലറായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. 1977-78 കാലത്ത് മുംബൈയുടെ മേയറായി. 1980ല്‍ മുംബയ് സൗത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജനതാ പാര്‍ട്ടിയിലെ രത്തന്‍സിംഗ് രാജ്ഡയോട് പരാജയപ്പെട്ടു. പിന്നീട് അതേ മണ്ഡലത്തില്‍ നിന്ന് നാലു തവണ മത്സരിച്ച് ലോക്‌സഭയിലെത്തി.
2002 ല്‍ രാജ്യസഭാംഗമായി. 2006ല്‍ മണിശങ്കര്‍ അയ്യര്‍ക്ക് പകരക്കാരനായി ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര പെട്രോളിയം മന്ത്രിയായി. 22 വര്‍ഷത്തോളം മുംബയ് റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ദേവ്‌റ. 2006ലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഗാന്ധി കുടുംബവുമായി വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു.
മുരളി ദേവ്‌റയുടെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അനുശോചനം അറിയിച്ചിട്ടുണ്ട്. പ്രിയങ്കരനായ നേതാവായിരുന്നു മുരളി ദേവ്‌റയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിക്ക് അതീതമായി അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും പറഞ്ഞ ദിഗ് വിജയ് കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച് എട്ടുവയസുകാരി ലോറി കയറി മരിച്ചു
Keywords: Murli Deora, former Union minister dies of cancer in Mumbai, Treatment, Hospital, Congress, Leader, Family, Twitter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.