കൊലക്കേസില്‍ പ്രതിയായ മന്ത്രി പുങ്കവന് 2 വര്‍ഷമായി ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ ആഡംബര ജീവിതം
Oct 7, 2015, 11:22 IST
ലക്‌നൗ: (www.kvartha.com 07.10.2015) കൊലക്കേസ് പ്രതിയായ മന്ത്രി പുങ്കവന് 2 വര്‍ഷമായി ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ ആഡംബര ജീവിതം. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി അമര്‍മണി ത്രിപതിയും മറ്റൊരു കേസില്‍ പ്രതിയായ ഇയാളുടെ ഭാര്യയുമാണ് ജയിലില്‍ കഴിയാതെ ആശുപത്രിയില്‍ ആഡംബര ജീവിതം നയിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കവിയത്രി മധുമതി ശുക്ലയെ കൊലപ്പെടുത്തിയതുള്‍പ്പെടെ 30 ലധികം കേസുകളില്‍ പ്രതിയാണ് ഈ മുന്‍മന്ത്രി. ഉത്തരാഖണ്ഡിലെ ജയിലില്‍ കഴിയേണ്ട അമര്‍മണിയും ഭാര്യയും കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയാതെ ചികില്‍സയ്‌ക്കെന്ന വ്യാജേന ഗോരഖ്പൂരിലെ ആശുപത്രിയില്‍ ആഡംബര ജീവിതം നയിക്കുകയാണ്. ആശുപത്രിയിലെ ഒരു വാര്‍ഡ് മുഴുവന്‍ ദമ്പതികള്‍ തങ്ങളുടെ സ്വകാര്യ സ്ഥലമായെടുത്ത് ദുരുപയോഗം ചെയ്യുകയാണ്. സുരക്ഷയ്ക്ക് ബോര്‍ഡി ഗാര്‍ഡ്‌സുമുണ്ട്. ഇതെല്ലാം കണ്ട് നോക്കുകുത്തികളായി നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ്.
അമര്‍മണിയുടെ ആജ്ഞ അതേപടി അനുസരിക്കുകയാണ് പോലീസ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ മറ്റൊരാള്‍ക്കും അമര്‍മണിയെ സന്ദര്‍ശിക്കാന്‍ കഴിയില്ല. ഈ മുന്‍ മന്ത്രിയുടെ ആഡംബര ജീവിതത്തിനു പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പിന്‍ബലം ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഇത്തരം കുറ്റവാളികളെ സഹായിക്കുന്നതില്‍ പോലീസിനും നിയമവ്യവസ്ഥയ്ക്കും പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി കെ.എല്‍. ഗുപ്ത വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് പണം കയ്യിലുള്ള ആര്‍ക്കും എന്തും ചെയ്യാം. അമര്‍മണിയും ഈ പണം ഉപയോഗിച്ചാണ് പോലീസിനെ അടക്കി ഭരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും ഗുപ്ത കുറ്റപ്പെടുത്തി.
Keywords: Murder convict former UP minister Amarmani Tripathi leads a luxurious life in Gorakhpur hospital, Police, Allegation, Report, Wife, National.

Also Read:
സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ വാക്കേറ്റത്തിനിടയില്‍ പുറത്തുനിന്നെത്തിയ സംഘം 16 കാരനെ ആക്രമിച്ചു
Keywords: Murder convict former UP minister Amarmani Tripathi leads a luxurious life in Gorakhpur hospital, Police, Allegation, Report, Wife, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.