SWISS-TOWER 24/07/2023

Police Booked | 17,500 രൂപ നൽകി ഫേസ് മസാജ് ചെയ്തു; പിന്നാലെ 23 കാരിയുടെ മുഖം പൊളളലേറ്റ് വികൃതമായി; പാടുകൾ ഇനി മാറില്ലെന്ന് ഡോക്ടർമാർ; സലൂൺ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) 17,500 രൂപ നൽകി ഫേസ് മസാജ് ചെയ്തതിന് ശേഷം യുവതിയുടെ ചർമത്തിന് പൊള്ളലേറ്റതായി പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സലൂൺ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ അന്ധേരിയിലെ ഉന്നത സലൂണിൽ മുഖത്തെ ചർമ സംരക്ഷണ ചികിത്സയ്ക്കിടെ ഉപയോഗിച്ച നിലവാരമില്ലാത്ത ഉൽപന്നങ്ങൾ കാരണം പൊള്ളലും പാടുകളും ഉണ്ടായതായാണ് 23 കാരിയായ യുവതിയുടെ പരാതി.

Police Booked | 17,500 രൂപ നൽകി ഫേസ് മസാജ് ചെയ്തു; പിന്നാലെ 23 കാരിയുടെ മുഖം പൊളളലേറ്റ് വികൃതമായി; പാടുകൾ ഇനി മാറില്ലെന്ന് ഡോക്ടർമാർ; സലൂൺ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

ജീവനക്കാർ ചില ക്രീമുകൾ മുഖത്ത് പുരട്ടിയതിന് തൊട്ടുപിന്നാലെ മുഖത്ത് നീറ്റൽ അനുഭവിക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. എന്നാൽ ഇത് അലർജിയെന്ന് പറഞ്ഞു സലൂൺ ജീവനക്കാർ തള്ളിക്കളഞ്ഞതായും യുവതി ആരോപിച്ചു.

'ചില ഉൽപന്നങ്ങളോട് ആളുകൾക്ക് ശരീരത്തിൽ ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്ന് അവർ യുവതിയോട് പറഞ്ഞു, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് സുഖപ്പെടുമെന്ന് ഉറപ്പ് നൽകി. മുഖത്ത് ഒരു അടയാളവും അവശേഷിക്കില്ലെന്നായിരുന്നു അവകാശവാദം', യുവതിയെ പൊലീസിൽ പരാതി നൽകാൻ സഹായിച്ച എംഎൻഎസ് നേതാവ് പ്രശാന്ത് റാണെ പറഞ്ഞു. .
      
Police Booked | 17,500 രൂപ നൽകി ഫേസ് മസാജ് ചെയ്തു; പിന്നാലെ 23 കാരിയുടെ മുഖം പൊളളലേറ്റ് വികൃതമായി; പാടുകൾ ഇനി മാറില്ലെന്ന് ഡോക്ടർമാർ; സലൂൺ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

പിന്നാലെ യുവതി ഡെർമറ്റോളജിസ്റ്റിനെ സമീപിച്ചു. എന്നാൽ പൊള്ളലേറ്റ പാടുകൾ മാറില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഒന്നുകിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാലോ അല്ലെങ്കിൽ വസ്തുക്കൾ തെറ്റായ അനുപാതത്തിൽ ഉപയോഗിച്ചത് കൊണ്ടോ ആയിരിക്കാം സംഭവത്തിന് കാരണമെന്നാണ് ഡോക്ടർമാർ തന്നോട് പറഞ്ഞതെന്ന് യുവതി കൂട്ടിച്ചേർത്തു. സലൂൺ ഉടമയ്‌ക്കെതിരെ ഐപിസി സെക്ഷൻ 337 (അവിവേകമോ അശ്രദ്ധയോ ആയ നടപടിയിലൂടെ ഒരു വ്യക്തിയെ വേദനിപ്പിക്കുക) പ്രകാരമാണ് ഒഷിവാര പൊലീസ് കേസെടുത്തിട്ടുള്ളത്.

Keywords: News, National, Mumbai, Mumbai, Andheri, Police FIR, Facial Massage, Doctor, Police, Case,   Mumbai woman faces skin burn after facial massage worth Rs 17,500; FIR against salon.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia