Train Firing | 'ഓടുന്ന ട്രെയിനിൽ 4 പേരെ വെടിവെച്ച് കൊന്ന ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിംഗ് 40 മിനിറ്റോളം വണ്ടിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചു'; പ്രതി മാനസിക രോഗിയെന്ന് അധികൃതർ

 


മുംബൈ: (www.kvartha.com) തിങ്കളാഴ്ച പുലർച്ചെ ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാർക്ക് 40 മിനിറ്റ് ഭയാനകമായിരുന്നു. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിംഗ് തന്റെ തോക്കിൽ നിന്ന് വെടിയുതിർത്ത് കോച്ചുകളിൽ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മേലുദ്യോഗസ്ഥന്റെ ഉൾപ്പെടെ നാല് ജീവനുകളാണ് പൊലിഞ്ഞത്. തോക്കിലെ 20 ബുള്ളറ്റുകളിൽ 12 റൗണ്ടുകളാണ് ഇയാൾ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. എഎസ്ഐയും രാജസ്ഥാൻ സ്വദേശിയുമായ ടിക്കാറാം മീണ, അബ്ദുൽ മുഹമ്മദ് ഹുസൈൻ (48), അക്തർ അബ്ബാസ് അലി (48), സദർ മുഹമ്മദ് എന്നിവരാണ് മരിച്ചത്.

Train Firing | 'ഓടുന്ന ട്രെയിനിൽ 4 പേരെ വെടിവെച്ച് കൊന്ന ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിംഗ് 40 മിനിറ്റോളം വണ്ടിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചു'; പ്രതി മാനസിക രോഗിയെന്ന് അധികൃതർ

ബി 5 കോച്ചിൽ എഎസ്ഐയെയും മറ്റൊരു യാത്രക്കാരനെയും ആക്രമിച്ച ശേഷം ബി 6 കോച്ചിലും തൊട്ടടുത്ത പാൻട്രി കാറിലും എത്തി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.'40 മിനിറ്റോളം, ചേതൻ സിങ് ആയുധവുമായി നിരവധി കോച്ചുകളിൽ ചുറ്റിക്കറങ്ങി. അഞ്ച് ബോഗികൾ കടന്ന് അദ്ദേഹം പാൻട്രി കാറിലുമെത്തി. കോൺസ്റ്റബിൾ വെടിയുതിർത്തതോടെ പലരും ഒളിക്കാൻ ശ്രമിച്ചു. ചില വെടിയുണ്ടകൾ ട്രെയിനിന്റെ ജനൽ പാളികളിൽ തുളച്ചു കയറി. ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടതായി ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടയിൽ സഹപ്രവർത്തകർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പുലർച്ചെ 5.55 ഓടെ ഒരു യാത്രക്കാരൻ അലാറം ചങ്ങല വലിച്ച് ട്രെയിൻ മീരാ റോഡ് സ്റ്റേഷന് സമീപം നിർത്തി. ചേതൻ സിംഗ് തോക്കുമായി പുറത്തേക്ക് ചാടി. വിവരമറിഞ്ഞെത്തിയ ജിആർപി ഉദ്യോഗസ്ഥർ ഇയാളെ പിന്തുടരാൻ തുടങ്ങി. വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അവർ വഴങ്ങിയില്ല. റെയിൽ പാളത്തൊട് ചേർന്നുള്ള കുറ്റിക്കാടിലേക്ക് ഓടിയ ചേതൻ സിംഗ് തോക്ക് താഴെയിട്ടു. ആയുധം എടുക്കാൻ തിരിഞ്ഞപ്പോൾ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ഞെട്ടിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ, പ്രതി കൈയിൽ തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും ഒരു യാത്രക്കാരൻ ഇയാളുടെ കാലുകൾക്ക് സമീപം രക്തത്തിൽ കുളിച്ച് കിടക്കുന്നതും കാണാം. താൻ കൊലപ്പെടുത്തിയ വ്യക്തികൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങളും ഇതുതന്നെ പറയുമെന്നും ഇയാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആരും മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്നും അദ്ദേഹം പിന്നീട് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായപ്പോൾ ചേതൻ സിംഗ് 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന് വിളിച്ചതായും റിപ്പോർട്ട് ഉണ്ട്.

അതേസമയം ചേതൻ സിങ് പെട്ടെന്ന് പ്രകോപിതനാവുകയും മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണെന്നുമാണ് വെസ്റ്റേൺ റെയിൽവേ ഇൻസ്പെക്ടർ ജനറൽ കം പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ പി സി സിൻഹ പറഞ്ഞത്. പ്രാഥമിക അന്വേഷണമനുസരിച്ച് പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ജിആർപി വെസ്റ്റ് ഡിസിപി സന്ദീപ് ഭാജിഭാക്രെയും പറഞ്ഞു. അന്വേഷണത്തിനായി റെയിൽവേ ബോർഡ് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Keywords: News, National, Mumbai, Mumbai Train Firing, RPF Constable, Crime,   Mumbai Train firing: Was RPF constable Chetan Singh under mental stress?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia