ടൂത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ചന്ന സംഭവം; 18 കാരിക്ക് ദാരുണാന്ത്യം

 


മുംബൈ: (www.kvartha.com 18.092021) ടൂത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ചന്ന സംഭവത്തിൽ 18 കാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ ധാരാവി നിവാസിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ടൂത് പേസ്റ്റിന്റെയും എലിവിഷത്തിന്റെയും ട്യൂബുകൾ അലമാരയിൽ അടുത്തടുത്ത് ഇരുന്നതാണ് ഇങ്ങനെ ഒരു അബദ്ധം പറ്റാൻ കാരണമായതെന്നാണ് റിപോർട്.

ടൂത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ചന്ന സംഭവം; 18 കാരിക്ക് ദാരുണാന്ത്യം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; രാവിലെ പത്തുമണിക്ക് ഉറക്കമുണർന്ന പെൺകുട്ടി, അബദ്ധവശാൽ എലിവിഷം കൊണ്ട് പല്ലുതേക്കുകയായിരുന്നു. തേച്ച ഉടനെ തന്നെ അരുചിയും ദുർഗന്ധവും കാരണം അത് എലിവിഷമാണ് എന്ന് തിരിച്ചറിഞ്ഞ 18 കാരി ഉടനടി വാ കഴുകി. പക്ഷേ, ഇക്കാര്യം അറിഞ്ഞാൽ അമ്മ ചീത്ത പറഞ്ഞേക്കുമോ എന്ന് ഭയന്ന് കുട്ടി സംഗതി രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അല്പനേരത്തിനുള്ളിൽ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാൽ അവളെ ധാരാവിയിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ മൂന്നു ദിവസത്തോളം വയറുവേദന ശമനമില്ലാതെ തുടർന്ന ശേഷം മാത്രമാണ് പെൺകുട്ടി തന്റെ അമ്മയോട് എലിവിഷം കൊണ്ട് പല്ലുതേച്ച കാര്യം പറഞ്ഞെതെന്നും, അപ്പോഴേക്കും വിഷം അവളുടെ ആന്തരികാവയവങ്ങളെ ബാധിച്ചു കഴിഞ്ഞിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു.

Keywords:  News, Mumbai, National, India, Death, Girl, Rat, Top-Headlines, Mumbai teen dies, Rat poison, Brushing, Mumbai teen dies after mistakenly brushing teeth with rat poison.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia