Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന കേസില്‍ പ്യൂണ്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15കാരിയായ പെണ്‍കുട്ടി തനിച്ച് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന കേസില്‍ പ്യൂണ്‍ അറസ്റ്റില്‍

വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്‌കൂളില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പ്യൂണ്‍ സ്‌കൂളില്‍ വരാതായി. തുടര്‍ന്ന് ഗംദേവി പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ്മെന്റ് തന്നെ ഇയാള്‍ക്കെതിരെ പരാതിയും നല്‍കി.

പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ ഉപദ്രവിച്ചുവെന്നും കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 28കാരനായ പ്യൂണിനെതിരെ കേസെടുത്തത്.

വെള്ളിയാഴ്ചയാണ് പ്യൂണിനെ അറസ്റ്റുചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ 14 വരെ റിമാന്‍ഡ് ചെയ്തു.

Keywords: Mumbai School Peon Held For Assaulting 15-Year-Old Girl: Police, Mumbai, News, Local News, Molestation, Complaint, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia