മുംബൈ: (www.kvartha.com 01.06.2021) മുംബൈയില്‍ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. കോമള്‍ അഗര്‍വാളിനെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജിതേന്ദ്ര അഗര്‍വാളിനെ (ജിത്തു ജാന്‍) പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീയുടെ മാതാവും സഹോദരിയും നല്‍കിയ പാരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304, 306, 506 വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസ് എടുത്തത്.
കോമളിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 'എന്റെ സഹോദരിയെ ശാരീരികമായി ഇങ്ങനെയും പീഡിപ്പിച്ച ജിതേന്ദ്ര അവളെ കൊല്ലാനും മടിക്കില്ലെന്ന് ഉറപ്പാണ്' - സഹോദരി പ്രിയ പറഞ്ഞു. കോമളിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതായി പൊലീസാണ് കുടുംബത്തെ അറിയിച്ചത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ജിതേന്ദ്രയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണമുയര്‍ത്തിയിരുന്നു.
മാര്‍ച് നാലിന് ജിതേന്ദ്രക്കൊപ്പം വീടുവിട്ടിറങ്ങിയ കോമള്‍ മാതാപിതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹിതയായി. എന്നാല്‍ പിന്നീട് വീട്ടുജോലിയുടെ പേരില്‍ ജിതേന്ദ്ര കോമളിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഗാര്‍ഹിക പീഡനത്തിനെ കുറിച്ച് സഹോദരി പ്രിയയോട് പരാതിപ്പെടരുതെന്ന് പ്രതി കോമളിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. മൂന്ന് തവണ അവര്‍ സഹോദരിയെ വിളിച്ച് മര്‍ദനത്തെ കുറിച്ച് പറഞ്ഞു. ഒരിക്കല്‍ അവര്‍ വീടുവിട്ടിറങ്ങുകയും ചെയ്തതായി സഹോദരി വെളിപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.