Arrested | റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയെന്ന കേസ്; 19 കാരന്‍ അറസ്റ്റില്‍
Nov 4, 2023, 17:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ 19 കാരനാണ് ശനിയാഴ്ച (04.11.2023) പിടിയിലായത്. അംബാനിയില്‍നിന്ന് 400 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇ-മെയില്‍ വധഭീഷണി അയച്ചെന്നാണ് കേസ്.
മുംബൈ ഗാംദേവി പൊലീസ് പറയുന്നത്: കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകള്‍ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ഗണേഷ് രമേഷ് വനപര്‍ധി എന്ന യുവാവാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഒക്ടോബര്‍ 28നാണ് ആദ്യ ഇമെയില്‍ വന്നത്. ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും ഇടയില്‍ രണ്ട് ഭീഷണി സന്ദേശങ്ങള്‍ കൂടി ലഭിച്ചു. ശഹദാബ് ഖാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലില്‍ 20 കോടി നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളില്‍ തുക 200 കോടിയായും 400 കോടിയായും ഉയരുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.