രണ്ടാം നിലയില്‍ നിന്ന് സ്വന്തം കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന സംഭവത്തില്‍ 16 കാരിക്കെതിരെ കേസ്
Aug 5, 2021, 15:27 IST
മുംബൈ: (www.kvartha.com 05.08.2021) രണ്ടാം നിലയില്‍ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞെന്ന സംഭവത്തില്‍ 16 കാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലെ വീടിന്‍റെ രണ്ടാം നിലയിലുള്ള ബാത്റൂമിൽ നിന്നാണ് നവജാത ശിശുവിനെ 16 കാരി വലിച്ചെറിഞ്ഞെതെന്നാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 22 കാരനായ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും എന്നാല്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചു വയ്ക്കുകയും ചെയ്തു.
കുളിമുറിയില്‍ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടുകാര്‍ അറിയാതിരിക്കാനായി ജനലിലൂടെ താഴേയ്ക്ക് എറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് വെളിയില്‍ നവജാതശിശുവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
നവജാത ശിശു ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കെട്ടിടത്തിലെ വീടുകളില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉണ്ടയായിരുന്നു. എന്നാൽ ആരും തന്നെ കെട്ടിടത്തിന് പുറത്ത് പോയെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
ഇതിനിടയിൽ 16 കാരിയുടെ കുളിമുറിയിലും ജനലിലും പൊലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പെൺകുട്ടി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനകോളജിസ്റ്റിന്‍റെ സഹായത്തോടെ സത്യം കണ്ടെത്തുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്കെതിരെ കൊലപാതക്കുറ്റം ചുമത്തിയ പൊലീസ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 22 കാരനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു.

Keywords: News, Mumbai, Death, Baby, Child, Case, National, India, Maharashtra, Police, Arrested, Arrest, Mumbai: Minor booked for throwing newborn off second-floor bathroom in Virar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.