SWISS-TOWER 24/07/2023

Man Arrested | 'ജാമ്യം കിട്ടാന്‍ സഹായിച്ച സുഹൃത്തിന് സമ്മാനം നല്‍കാനായി സ്‌കൂടര്‍ മോഷ്ടിച്ചു'; പ്രതി പിടിയില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) ജാമ്യം കിട്ടാന്‍ സഹായിച്ച സുഹൃത്തിന് സമ്മാനം നല്‍കാനായി സ്‌കൂടര്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. ഗിയര്‍ലെസ് സ്‌കൂടറുകള്‍ മാത്രം മോഷ്ടിക്കുന്ന യുവാവാണ് അറസ്റ്റിലായത്. മല്‍വാനി സ്വദേശിയായ ശാഹിദ് ശെയ്ഖി(30)നെയാണ് മുംബൈ സിറ്റി പൊലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് മൂന്ന് സ്‌കൂടറുകളും നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നഗരത്തിലെ സ്‌കൂടര്‍ മോഷണക്കേസുകളില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരംമോഷ്ടാവായ ശാഹിദ് ശെയ്ഖ് കുടുങ്ങുന്നത്. അന്വേഷണത്തിനിടെ ശാഹിദിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ലഭിച്ച പൊലീസിന് ഇയാളുടെ മൊബൈല്‍ നമ്പറും നിരീക്ഷിച്ചു. തുടര്‍ന്നാണ് കഴിഞ്ഞദിവസം മോഷ്ടിച്ച സ്‌കൂടറുമായി പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുന്നത്.

ഗിയറുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ അറിയാത്തതിനാലാണ് ഗിയര്‍ലെസ് സ്‌കൂടറുകള്‍ മാത്രം മോഷ്ടിക്കുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്. നേരത്തെ ഒരു ആക്രമണ കേസില്‍ ശാഹിദിനെ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

ഈ കേസില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഈ സുഹൃത്തിന് സമ്മാനിക്കാനായാണ് സ്‌കൂടര്‍ മോഷ്ടിച്ചതെന്നും ഇത് സുഹൃത്തിന് സമ്മാനമായി നല്‍കിയെന്നും ഇയാള്‍ സമ്മതിച്ചു.
Aster mims 04/11/2022

Man Arrested | 'ജാമ്യം കിട്ടാന്‍ സഹായിച്ച സുഹൃത്തിന് സമ്മാനം നല്‍കാനായി സ്‌കൂടര്‍ മോഷ്ടിച്ചു'; പ്രതി പിടിയില്‍


Keywords: Mumbai: Man steals scooter as return gift for friend, held, Mumbai, News, Complaint, Lady police, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia