Loses Money | നന്നാക്കാനായി ഫോണ്‍ കടയിലേല്‍പിച്ചു; യുവാവിന്റെ ബാങ്ക് അകൗണ്ടില്‍നിന്ന് 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
Oct 25, 2022, 16:32 IST
മുംബൈ: (www.kvartha.com) ഫോണ്‍ നന്നാക്കാനായി കടയിലേല്‍പിച്ച യുവാവിന്റെ ബാങ്ക് അകൗണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. സകിനാക സ്വദേശി പങ്കജ് കദത്തിനാണ് പണം നഷ്ടപ്പെട്ടത്. മൊബൈല്‍ കടയിലെ ജീവനക്കാരന്‍ ബാങ്ക് അകൗണ്ടില്‍നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒക്ടോബര്‍ ഏഴിനാണ് സ്പീകര്‍ തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ പ്രദേശത്തെ മൊബൈല്‍ കടയില്‍ യുവാവ് തന്റെ ഫോണ്‍ നല്‍കിയത്. തകരാര്‍ പരിഹരിച്ച് പിറ്റേന്ന് തന്നെ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ ജീവനക്കാരന്‍ ഫോണില്‍ നിന്ന് സിം ഊരിമാറ്റരുതെന്നും നിര്‍ദേശിച്ചു. പിറ്റേന്ന് പങ്കജ് ഫോണ്‍ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ കട അടഞ്ഞു കിടക്കുകയായിരുന്നു.
മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 11ന് കട തുറന്നപ്പോള്‍ പുതിയ ജീവനക്കാരനായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഓരോ കാരണം പറഞ്ഞ് തന്നെ തിരിച്ചയച്ചുവെന്ന് പങ്കജിന്റെ പരാതിയില്‍ പറയുന്നു.
ജീവനക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പങ്കജ് സുഹൃത്തിന്റെ ഫോണില്‍ നിന്നും തന്റെ ബാങ്ക് ബാലന്‍സ് പരിശോധിച്ചു. ഇതോടെ തന്റെ അകൗണ്ടില്‍ നിന്ന് 2.2 ലക്ഷം രൂപ മറ്റൊരാളുടെ അകൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഒക്ടോബര്‍ 14 ന് പങ്കജ് പൊലീസില്‍ പരാതി നല്‍കി. കേസ് രെജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നു.
Keywords: Mumbai man gives cell phone for repair, loses Rs 2 lakh from bank, Mumbai, News, Complaint, Cheating, Mobile Phone, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.