Medicine | സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പാതിവെന്ത ഗുളിക; വീഡിയോ പങ്കുവച്ച് മുംബൈയില്‍ നിന്നുള്ള ഫോടോഗ്രാഫര്‍ ഉജ്ജ്വല്‍ പുരിക്
Dec 25, 2023, 17:08 IST
മുംബൈ: (KVARTHA) സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പാതിവെന്ത ഗുളിക, ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുംബൈയില്‍ നിന്നുള്ള ഫോടോഗ്രാഫര്‍ ഉജ്ജ്വല്‍ പുരിക് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
പ്രശസ്തമായ ലിയോപോള്‍ഡ് കൊളാബയിലെ കഫേയില്‍ നിന്നുമാണ് സ്വിഗ്ഗി വഴി ഉജ്ജ്വല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒയ്സ്റ്റര്‍ സോസിലെ ചികനില്‍ നിന്നും ഉജ്ജ്വലിന് കിട്ടിയത് ഒരു ഗുളികയാണ്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വല്‍ എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
'എന്റെ മുംബൈ ക്രിസ്മസ് സര്‍പ്രൈസ്. ലിയോപോള്‍ഡ് കൊളാബയില്‍ നിന്ന് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം. ഭക്ഷണത്തില്‍ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി' എന്നും അദ്ദേഹം കുറിച്ചു. 'ലിയോപോള്‍ഡിലെ (ഓയ്സ്റ്റര്‍ സോസിലെ ചികന്‍) എന്റെ ഭക്ഷണത്തില്‍ ഇത് കണ്ടെത്തി' എന്നും ഉജ്ജ്വല്‍ പങ്കുവച്ച വീഡിയോയ്‌ക്കൊപ്പവും കുറിച്ചിട്ടുണ്ട്.
പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സ്വിഗ്ഗിയും ഇതിനോട് പ്രതികരിച്ചു. 'നിങ്ങളുടെ ഡിഎം കിട്ടിയിട്ടുണ്ട്. അവിടെ കാണാം' എന്നാണ് സ്വിഗ്ഗി പ്രതികരിച്ചത്. മറ്റൊരു മറുപടിയില്‍ സ്വിഗ്ഗി പ്രതിനിധി കുറിച്ചിരിക്കുന്നത്, 'ഞങ്ങള്‍ റെസ്റ്റോറന്റുകളില്‍ നിന്നും മികച്ചത് പ്രതീക്ഷിക്കുന്നു. ഉജ്ജ്വല്‍ ഞങ്ങള്‍ക്കൊരു നിമിഷം തരൂ. ഞങ്ങളിത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്' എന്ന്.
നിരവധി പേരാണ് പോസ്റ്റിന് കമന്റിട്ടത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. ചിലരൊക്കെ രസകരമായ മറുപടിയും പോസ്റ്റിന് നല്‍കി. ചിലപ്പോള്‍ വേദന ഇല്ലാതാക്കാനായിരിക്കും അതിനൊപ്പം മരുന്ന് കൂടി വച്ചത് എന്നാണ് ഒരാള്‍ കുറിച്ചത്. എന്ത് നല്ല ക്രിസ്മസ് സര്‍പ്രൈസ് എന്ന് മറ്റൊരാള്‍ കുറിച്ചു.
പ്രശസ്തമായ ലിയോപോള്‍ഡ് കൊളാബയിലെ കഫേയില്‍ നിന്നുമാണ് സ്വിഗ്ഗി വഴി ഉജ്ജ്വല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒയ്സ്റ്റര്‍ സോസിലെ ചികനില്‍ നിന്നും ഉജ്ജ്വലിന് കിട്ടിയത് ഒരു ഗുളികയാണ്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വല്‍ എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സ്വിഗ്ഗിയും ഇതിനോട് പ്രതികരിച്ചു. 'നിങ്ങളുടെ ഡിഎം കിട്ടിയിട്ടുണ്ട്. അവിടെ കാണാം' എന്നാണ് സ്വിഗ്ഗി പ്രതികരിച്ചത്. മറ്റൊരു മറുപടിയില്‍ സ്വിഗ്ഗി പ്രതിനിധി കുറിച്ചിരിക്കുന്നത്, 'ഞങ്ങള്‍ റെസ്റ്റോറന്റുകളില്‍ നിന്നും മികച്ചത് പ്രതീക്ഷിക്കുന്നു. ഉജ്ജ്വല്‍ ഞങ്ങള്‍ക്കൊരു നിമിഷം തരൂ. ഞങ്ങളിത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്' എന്ന്.
നിരവധി പേരാണ് പോസ്റ്റിന് കമന്റിട്ടത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. ചിലരൊക്കെ രസകരമായ മറുപടിയും പോസ്റ്റിന് നല്‍കി. ചിലപ്പോള്‍ വേദന ഇല്ലാതാക്കാനായിരിക്കും അതിനൊപ്പം മരുന്ന് കൂടി വച്ചത് എന്നാണ് ഒരാള്‍ കുറിച്ചത്. എന്ത് നല്ല ക്രിസ്മസ് സര്‍പ്രൈസ് എന്ന് മറ്റൊരാള്‍ കുറിച്ചു.
Keywords: Mumbai man finds medicine in food ordered from iconic cafe. Swiggy reacts, Mumbai, News, Medicine, Food, Photographer, Social Media, Video, Swiggy, National.My Mumbai Christmas Surprise ordered food from Swiggy from Leopold Colaba got this half cooked medicine in my food @Swiggy pic.twitter.com/ZKU30LzDhi
— Ujwal Puri // ompsyram.eth 🦉 (@ompsyram) December 24, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.