Accidental Death | മരത്തില്‍ കുടുങ്ങിയ കിടക്ക മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുനില കെട്ടിടത്തില്‍നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മരത്തില്‍ കുടുങ്ങിയ കിടക്ക മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുനില കെട്ടിടത്തില്‍ നിന്നുവീണ് യുവാവിന് ദാരുണാന്ത്യം. സാന്റാക്രൂസില്‍ ഹനുമന്ത് വിജയ് കെട്ടിടത്തില്‍ താമസിച്ചിരുന്ന വിജയ് ഗുപ്ത (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.

ഇവിടെ കെട്ടിടത്തോടു ചേര്‍ന്നുള്ള മരത്തില്‍ കിടക്ക കുടുങ്ങിയിരിക്കുന്നത് കണ്ട് മുകളില്‍നിന്ന് മുള കൊണ്ട് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു വിജയ് ഗുപ്ത. ഇതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Accidental Death | മരത്തില്‍ കുടുങ്ങിയ കിടക്ക മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുനില കെട്ടിടത്തില്‍നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം മുംബൈയില്‍ കനത്ത കാറ്റ് അനുഭവപ്പെട്ടിരുന്നു. കാറ്റില്‍ കിടക്ക മരത്തില്‍ കുടുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കിടക്ക എടുക്കാന്‍ ശമിക്കുന്നത് കണ്ട് വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വകവയ്ക്കാതെ ഗുപ്ത കിടക്ക മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വകോല പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Mumbai Man Falls To Death While Trying To Remove Mattress From Tree, Mumbai, News, Accidental Death, Injury, Hospital, Family, Police, Probe, Case, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia