Allegation | വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സെല്‍ഫോണ്‍ ടോര്‍ച് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചെന്ന ആരോപണവുമായി കുടുംബം

 


മുംബൈ: (KVARTHA) വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സെല്‍ഫോണ്‍ ടോര്‍ച് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന ആരോപണവുമായി കുടുംബം. മുംബൈയിലെ ബ്രിഹന്‍ മുംബൈ മുനിസിപല്‍ കോര്‍പറേഷന്റെ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Allegation | വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സെല്‍ഫോണ്‍ ടോര്‍ച് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചെന്ന ആരോപണവുമായി കുടുംബം
 
ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂനാണ് മരിച്ചത്. സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിലാണ് പ്രസവത്തിനായി പ്രവേശിപ്പിച്ചത്. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ. ഓപറേഷന്‍ തിയറ്ററില്‍ വൈദ്യുതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെന്നും കുടുംബം ആരോപിച്ചു. തുടര്‍ന്ന് ഇരുട്ടില്‍ മൊബൈല്‍ ടോര്‍ചിന്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം പറഞ്ഞു. കുടുംബാംഗങ്ങള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബ്രിഹന്‍ മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ (ബിഎംസി) അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ ഭര്‍തൃ മാതാവിന്റെ പ്രതികരണം:

മരുമകള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. പ്രസവത്തിനായി ഏപ്രില്‍ 29 ന് രാവിലെ ഏഴു മണിക്ക് ആശുപത്രിയിലെത്തിച്ചു. രാത്രി എട്ട് മണിക്ക്, എല്ലാം ശരിയാണെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞു. കാണാന്‍ ചെന്നപ്പോള്‍ അവള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നതായി കണ്ടു. ശസ്ത്രക്രിയക്കിടെ ഓപറേഷന്‍ തിയേറ്ററില്‍ വൈദ്യുതി മുടങ്ങി. പിന്നീട് ടോര്‍ചിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ.

ഇതിനിടെ കുട്ടി മരിച്ചു, ഞങ്ങള്‍ ബഹളം വെച്ചപ്പോള്‍ സിയോണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ എത്തിയപ്പോഴേക്കും മരിച്ചു എന്നും അവര്‍ ആരോപിച്ചു. സെല്‍ഫോണ്‍ ടോര്‍ചിന്റെ സഹായത്തോടെ അതേ ഓപറേഷന്‍ തിയറ്ററില്‍ മറ്റൊരു പ്രസവം നടക്കുന്നതിന്റെ ഫോടോകളും വീഡിയോകളും കുടുംബം പുറത്തുവിട്ടു.

Keywords: Mumbai Hospital Carries Out Delivery Using Phone Torch, Mother And Baby Die, Mumbai, News, Mumbai Hospital, Allegation, Delivery, Using Phone Torch, Probe, Surgery, Dead, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia