SWISS-TOWER 24/07/2023

പോക്‌സോ പ്രതികൂട്ടില്‍! തന്റെ സമ്മതത്തോടെയായിരുന്നു 19കാരനുമായി ലൈംഗികബന്ധമെന്ന് 15കാരി; പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ബലാത്സംഗമാണൊ?

 




മുംബൈ: (www.kvartha.com 07.02.2021) പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തില്‍ പോക്‌സോ പ്രതികൂട്ടില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്‌സോ നിയമം നിര്‍ണായകമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നു ബോംബെ ഹൈകോടതി.
Aster mims 04/11/2022

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 19 വയസുള്ള ബന്ധുവിനെ പോക്‌സോ പ്രകാരം ശിക്ഷിച്ച കീഴ്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയാണു നിരീക്ഷണം. പെണ്‍കുട്ടി നേരത്തേ എഫ്ഐആറില്‍ നല്‍കിയ മൊഴി മാറ്റിയതും ഫോറന്‍സിക് റിപോര്‍ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്.

പോക്‌സോ പ്രതികൂട്ടില്‍! തന്റെ സമ്മതത്തോടെയായിരുന്നു 19കാരനുമായി ലൈംഗികബന്ധമെന്ന് 15കാരി; പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ബലാത്സംഗമാണൊ?


തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെണ്‍കുട്ടിയുടെ പുതിയ മൊഴി. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപീലില്‍ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല.

Keywords:  News, National, India, Mumbai, High Court, Molestation, Minor girls, Case, Law, Mumbai HC on POCSO case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia