Vacation | അവധിയിലുള്ള ജീവനക്കാരെ വിളിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ; തൊഴിലാളികള്‍ക്ക് ജോലിഭാരമില്ലാതെ അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ മികച്ച അവസരം ഒരുക്കി ഇന്‍ഡ്യന്‍ കംപനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) തൊഴിലാളികള്‍ അവധി എടുക്കുന്നത് ജോലി ഭാരത്തില്‍ നിന്നും ഒരു വിശ്രമം കിട്ടാനാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോഴാകാം ജോലി സ്ഥലത്തുനിന്നുമുള്ള വിളി വരുന്നത്. പിന്നെ ഒരു ഉത്സാഹവും തോന്നില്ല. എന്നാല്‍ ഇതിനൊരു അവസാനമുണ്ടാക്കിയിരിക്കുകയാണ് ഒരു ഇന്‍ഡ്യന്‍ കംപനി.

Vacation | അവധിയിലുള്ള ജീവനക്കാരെ വിളിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ; തൊഴിലാളികള്‍ക്ക് ജോലിഭാരമില്ലാതെ അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ മികച്ച അവസരം ഒരുക്കി ഇന്‍ഡ്യന്‍ കംപനി

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 എന്ന കംപനിയാണ് അവധിയിലുള്ള ജീവനക്കാരെ വിളിക്കരുതെന്ന കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അവധിയിലുള്ള ജീവനക്കാരെ വിളിച്ചാല്‍ വിളിക്കുന്നവരില്‍ നിന്ന് ഒന്നും രണ്ടും രൂപയല്ല, ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നാണ് കംപനി അറിയിച്ചിരിക്കുന്നത്. കംപനിയുടെ സഹ സ്ഥാപകന്‍ ഭവിത് ഷേതാണ് ഇക്കാര്യം പറഞ്ഞത്.

2008ലാണ് കംപനി സ്ഥാപിച്ചത്. എല്ലാ ജീവനക്കാരും വര്‍ഷം ഒരാഴ്ച അവധി എടുക്കണമെന്നത് കംപനിയില്‍ നിര്‍ബന്ധമാണ്. വര്‍ഷത്തിലൊരിക്കല്‍, ഒരാഴ്ച നിങ്ങളെ സിസ്റ്റത്തില്‍ നിന്ന് പുറത്താക്കും. നിങ്ങള്‍ക്ക് ഇ -മെയിലുകളോ ഫോണ്‍ വിളികളോ ഉണ്ടാകില്ല. അത് മറ്റാരുടെയും കൈകടത്തലില്ലാത്ത അവധി ആഘോഷിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു.

കൂടാതെ, ആരെയും ആശ്രയിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കംപനിയെയും സഹായിക്കുന്നു. ഈ സംവിധാനം വളരെ ഉപകാര പ്രദമാണെന്നും ഭവിത് ഷേത് പറഞ്ഞു. ഇടപെടിലില്ലാത്ത ഈ ഒരാഴ്ച ഡ്രീം 11 ലെ ജീവനക്കാര്‍ക്ക് ആശ്വാസം ലഭിക്കാനും ഊര്‍ജസ്വലരായി തിരിച്ചുവരാനും അവരുടെ ഏറ്റവും മികച്ച സംഭാവന സ്ഥാപനത്തിന് നല്‍കാനും സഹായിക്കുന്നു. പിഴ ഈടാക്കുന്നത് മൂലം ജീവനക്കാരുടെ അവധി ഗുണനിലവാരമുള്ളതാകുമെന്നും കംപനി കൂട്ടിച്ചേര്‍ക്കുന്നു.

Keywords: Mumbai Firm Fines Staff ₹ 1 Lakh For Disturbing Colleagues On Vacation, Mumbai, News, Holidays, Compensation, Phone call, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia