മുംബൈ: (www.kvartha.com 03.04.2022) നിക്ഷേപത്തട്ടിപ്പിനെ തുടര്‍ന്ന് വയോധികയ്ക്ക് നഷ്ടമായത് 36 ലക്ഷം രൂപ. ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ വാങ്ങുന്നതുള്‍പെടെയുള്ള നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. ഖാറില്‍ നിന്നുള്ള 67 കാരിയാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് വയോധിക പൊലീസില്‍ പരാതി നല്‍കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ വര്‍ഷം ജൂണില്‍ മൊബൈല്‍ ഫോണിലെ ബിറ്റ്കോയിന്‍ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക് ചെയ്താണ് പരാതിക്കാരി പ്രസ്തുത ആപില്‍ പ്രവേശിച്ചത്. തുടര്‍ന്ന്, ജോലിയില്‍ നിന്നും വിരമിച്ച വയോധികയെ നിക്ഷേപത്തിനായി പ്രേരിപ്പിച്ച ശിവന്‍ എന്നു പേരുള്ള ആള്‍ നിരന്തരം ഫോണിലൂടെ വിളിക്കാന്‍ തുടങ്ങി.
പിന്നീട് ഇക്കഴിഞ്ഞ ഡിസംബറില്‍ നിര്‍ബന്ധത്തെ തുടര്‍ന്ന് അവര്‍ 15,000 രൂപ നിക്ഷേപിച്ചു, അതിനുശേഷം നികിത എന്നു പേരുള്ള പെണ്‍കുട്ടി വയോധികയെ ഫോണ്‍ ചെയ്യാന്‍ തുടങ്ങി. നികിത വയോധികയെ പതിവായി വിളിക്കുകയും വ്യത്യസ്ത തുകകള്‍ നിക്ഷേപിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ വയോധിക 16 ലക്ഷം രൂപ നിക്ഷേപിച്ചു. പിന്നീട് ബിറ്റ്കോയിന്‍ നിക്ഷേപം വാഗ്ദാനം ചെയ്ത് നികിത പരാതിക്കാരിയില്‍നിന്ന് 20 ലക്ഷം രൂപ കൈപറ്റി.
അടുത്തിടെ വയോധികയെ ഫോണില്‍ വിളിച്ച് യുക്രൈന്‍-റഷ്യ സംഘര്‍ഷം കാരണം പണമെല്ലാം നഷ്ടപ്പെട്ടതായി അറിയിച്ചു. പണം തിരികെ ലഭിക്കണമെങ്കില്‍ 3.80 ലക്ഷം രൂപ നല്‍കണമെന്നും വിളിച്ചയാള്‍ യുവതിയോട് പറഞ്ഞു. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വയോധിക ഖാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Keywords: Mumbai: Falling into investment fraud, elderly woman loses Rs 36 Lakh, Mumbai, News, Investment, Banking, Cheating, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.