ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; ശ്രേയസ് നായര്‍ ഒക്ടോബർ 11 വരെ എൻസിബി കസ്റ്റഡിയിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.10.2021) ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായർ ഒക്ടോബർ 11 വരെ എൻസിബി കസ്റ്റഡിയിൽ.

ശ്രേയസ് നായരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിസിക്ക് ലഭിച്ചത്. ശ്രേയസ് നായർ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്നാണ് എൻസിബി പറഞ്ഞത്.
Aster mims 04/11/2022

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; ശ്രേയസ് നായര്‍ ഒക്ടോബർ 11 വരെ എൻസിബി കസ്റ്റഡിയിൽ

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ മലയാളി ശ്രേയസ് നായർ മുൻപും പലവട്ടം ആര്യൻ ഖാന് ലഹരി മരുന്ന് എത്തിച്ച് നൽകിട്ടുണ്ടെന്ന് എൻസിബി കൂട്ടിച്ചേർത്തു. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ നടന്നത്. വാട്സ് ആപ് ചാറ്റുകളാണ് ഇതിനെല്ലാം തെളിവായി അന്വേഷണ ഏജൻസി നിരത്തുന്നത്.

ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.
കപ്പലിൽ നടത്തിയ റെയ്ഡിനിടെ തന്‍റെ പക്കൽ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചില്ലെന്ന് വാദിക്കുമ്പോഴും വാട്‍സ് ആപ് ചാറ്റുകൾ ആര്യൻഖാന് കുരുക്കാവുകയാണ്. 2020 ജൂലെ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്.

Keywords:  News, Mumbai, National, India, Top-Headlines, Drugs, Custody, Mumbai drug, Mumbai drug bust case, Mumbai drug bust case: Court sends four more accused to NCB custody till Oct 11.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia