Railway Station | റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഓടോറിക്ഷ ഓടിച്ച് ഡ്രൈവർ; ദൃശ്യങ്ങൾ വൈറലായി; പിന്നീട് സംഭവിച്ചത്!
Oct 16, 2022, 18:56 IST
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ കുർള റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലൂടെ ഓടോറിക്ഷ ഓടിപ്പോകുന്ന ദൃശ്യങ്ങൾ വൈറലായി. ഒക്ടോബർ 12 ന് നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇപ്പോൾ നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് അധികൃതർ.
എന്താണ് സംഭവിച്ചത്?
ഒക്ടോബർ 12ന് രാത്രി ഒരു മണിയോടെയാണ് സംഭവം. കുർള റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഡ്രൈവർ പെട്ടെന്ന് തന്റെ ഓടോറിക്ഷയുമായി വന്ന് പ്ലാറ്റ് ഫോമിലൂടെ ഓടിക്കുകയായിരുന്നു. ഇതിനിടയിൽ ഒരാൾ ഡ്രൈവറോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ട്വിറ്ററിൽ പൊലീസിനെ ടാഗ് ചെയ്യുകയും വീഡിയോ അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. കർശന നടപടിയെടുക്കാൻ മുംബൈ പൊലീസിനോടും ആർപിഎഫിനോടും അഭ്യർഥിച്ചു.
ആർപിഎഫ് നടപടി
ഇതോടെ മുംബൈ സോണിലെ ആർപിഎഫ് സംഘം ഓടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. 'ട്വിറ്റർ പരാതിയെ ഗൗരവമായി എടുക്കുന്നു, 12/10/22 തീയതിയിലെ പ്രസ്തുത ട്വിറ്റർ വീഡിയോ കുർള റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ ഒന്ന് കല്യാണ് & ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മണിക്കാണ് എന്നാണ് റിപോർട് ചെയ്തത്. ഓടോറിക്ഷ നമ്പർ MH 02 CT 2240 പ്ലാറ്റ്‌ഫോമിൽ എത്തിയിരുന്നു, ഓടോറിക്ഷ പ്ലാറ്റ്‌ഫോമിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച് പിടിച്ചെടുത്തു. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കി ശിക്ഷിക്കുകയും ചെയ്തു', ആർപിഎഫ് ട്വിറ്റർ പോസ്റ്റിൽ അറിയിച്ചു.
Keywords: Mumbai, India, National, Top-Headlines, Latest-News, Railway, Railway Track, Auto Driver, Case, Mumbai driver arrested for riding auto on Kurla Railway Station platform, produced in court.

When trains are late, we will get auto service directly on railway platforms.. Kurla station..
— Thunder On Road (@thunderonroad) October 15, 2022
Credit goes to mumbai traffic police department.. pic.twitter.com/FbyoiPWoRt
ആർപിഎഫ് നടപടി
ഇതോടെ മുംബൈ സോണിലെ ആർപിഎഫ് സംഘം ഓടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. 'ട്വിറ്റർ പരാതിയെ ഗൗരവമായി എടുക്കുന്നു, 12/10/22 തീയതിയിലെ പ്രസ്തുത ട്വിറ്റർ വീഡിയോ കുർള റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ ഒന്ന് കല്യാണ് & ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മണിക്കാണ് എന്നാണ് റിപോർട് ചെയ്തത്. ഓടോറിക്ഷ നമ്പർ MH 02 CT 2240 പ്ലാറ്റ്‌ഫോമിൽ എത്തിയിരുന്നു, ഓടോറിക്ഷ പ്ലാറ്റ്‌ഫോമിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച് പിടിച്ചെടുത്തു. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കി ശിക്ഷിക്കുകയും ചെയ്തു', ആർപിഎഫ് ട്വിറ്റർ പോസ്റ്റിൽ അറിയിച്ചു.
Keywords: Mumbai, India, National, Top-Headlines, Latest-News, Railway, Railway Track, Auto Driver, Case, Mumbai driver arrested for riding auto on Kurla Railway Station platform, produced in court.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.