Incident | ദീപാവലി: മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി
● രണ്ടു പേരുടെ നില ഗുരുതരം
മുംബൈ: (KVARTHA) ദീപാവലി പ്രമാണിച്ച് മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരിലേക്കുള്ള ട്രെയിനില്‍ കയറുന്നതിന് മുമ്പുണ്ടായ തിരക്കിനിടെയാണ് യാത്രക്കാര്‍ക്ക് അപകടമുണ്ടായത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ദിപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് അപകടത്തിനു കാരണമെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ( ബിഎംസി) അറിയിച്ചു. ദീപാവലിക്ക് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരുമാണ് മിക്ക യാത്രക്കാരും. ദീപാവലി സീസണുകളില്‍ പതിവായി ഇവിടെ തിരക്കുകള്‍ ഉണ്ടാകാറുണ്ടെന്നും ബിഎംസി അറിയിച്ചു.
#Mumbai #DiwaliRush #BandraTerminus #Stampede #Train #Injuries