SWISS-TOWER 24/07/2023

Arrested | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പാര്‍കില്‍ കറങ്ങി നടന്ന യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമം'; അഭിഭാഷകരും സ്ത്രീയുമുള്‍പെടെ 3 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

മുംബൈ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പാര്‍കില്‍ കറങ്ങി നടന്ന യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ രണ്ട് അഭിഭാഷകരും സ്ത്രീയുമുള്‍പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടിയുമായി പാര്‍കില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പണം നല്‍കാത്ത പക്ഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നുമായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭീഷണി. 30,000 രൂപയാണ് പ്രതികള്‍ കുട്ടിയുടെ സഹോദരനില്‍ നിന്നും ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

Aster mims 04/11/2022
Arrested | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പാര്‍കില്‍ കറങ്ങി നടന്ന യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമം'; അഭിഭാഷകരും സ്ത്രീയുമുള്‍പെടെ 3 പേര്‍ അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പട്രോളിങ്ങിനെത്തിയ പൊലീസാണ് കുട്ടികളുമായി സംഘം തര്‍ക്കിക്കുന്നത് കണ്ടത്. പിന്നാലെ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആകാശ് ആധവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളില്‍ നിന്നും കുട്ടിയുടെ സഹോദരന് ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. തന്റെ പതിനേഴുകാരനായ സഹോദരനെ 15 വയസ്സുള്ള പെണ്‍കുട്ടിക്കൊപ്പം കണ്ടുവെന്നും സംഭവസ്ഥലത്തേക്ക് പൊലീസ് എത്തുന്നുണ്ടെന്നുമായിരുന്നു അയാള്‍ പറഞ്ഞത്.

പിന്നാലെ കുട്ടിയുടെ സഹോദരനും അമ്മയും പാര്‍കിലെത്തിയിരുന്നു. ആകാശ് കുടുംബത്തോട് വിവരങ്ങള്‍ വിശദീകരിച്ചശേഷം കുട്ടിയെ ജയിലിലടക്കുമെന്ന് ഉറപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ജയിലിലാകാതിരിക്കാന്‍ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. 30,000 രൂപയായിരുന്നു സംഘം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 16,000 രൂപയിലേക്ക് ചുരുക്കുകയായിരുന്നു.

ഇതില്‍ 1500 രൂപ കുട്ടിയുടെ സഹോദരന്‍ പ്രതികള്‍ക്ക് കൈമാറി. ബാക്കി പണം അടുത്ത ദിവസം നല്‍കാമെന്നും ഉറപ്പ് നല്‍കി. ഇതിനിടെയാണ് പൊലീസ് വാഹനം സ്ഥലത്തെത്തുന്നത്. ഇരു സംഘങ്ങളും തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇവര്‍ക്കരികിലെത്തി കാര്യം തിരക്കുകയായിരുന്നു. പിന്നാലെ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ പ്രതികള്‍ ഇത്തരത്തില്‍ മുമ്പും പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Mumbai Crime: Alert cops nab trio extorting money from 17-year-old, Mumbai, News, Complaint, Arrested, Lawyers, Family, Phone Call, Cheating, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia