Marriage | ഇന്‍ഡ്യന്‍ ക്രികറ്റ് താരം സര്‍ഫറാസ് ഖാന്‍ വിവാഹിതനായി; വധു ജമ്മു സ്വദേശിനി റൊമാന ജാഹുര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) യുവ ഇന്‍ഡ്യന്‍ ക്രികറ്റ് താരം സര്‍ഫറാസ് ഖാന്‍ വിവാഹിതനായി. വധു ജമ്മു കശ്മീരിലെ ഷോപിയാന്‍ സ്വദേശിനി റൊമാന ജാഹുര്‍. ഭാര്യയോടൊപ്പമുള്ള ചിത്രം സര്‍ഫറാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

'വിവാഹം കശ്മീരില്‍വച്ചു നടത്താനാണു നിയോഗമെന്ന്' സര്‍ഫറാസ് കശ്മീരി മാധ്യമങ്ങളോടു പ്രതികരിച്ചു. ദൈവം തീരുമാനിച്ചാല്‍ ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ ഗ്രൗന്‍ഡില്‍ ഇറങ്ങുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി സര്‍ഫറാസ് പറഞ്ഞു. വെസ്റ്റിന്‍ഡീസ് ക്രികറ്റ് താരം ക്രിസ് ഗെയ്ല്‍, ഇന്‍ഡ്യന്‍ താരങ്ങളായ ഋതുരാജ് ഗെയ്ക് വാദ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സമൂഹമാധ്യമത്തില്‍ താരത്തിന് ആശംസകള്‍ അറിയിച്ചു.

Marriage | ഇന്‍ഡ്യന്‍ ക്രികറ്റ് താരം സര്‍ഫറാസ് ഖാന്‍ വിവാഹിതനായി; വധു ജമ്മു സ്വദേശിനി റൊമാന ജാഹുര്‍

25 വയസ്സുകാരനായ സര്‍ഫറാസ് ഐപിഎലില്‍ പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്ലൂര്‍, ഡെല്‍ഹി ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രികറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് സര്‍ഫറാസ് കഴിഞ്ഞ കുറച്ചു സീസണുകളിലായി കളിക്കുന്നത്. അവസാന മൂന്ന് രഞ്ജി ട്രോഫി ടൂര്‍ണമെന്റുകളില്‍ 2566 റണ്‍സ് താരം സ്‌കോര്‍ ചെയ്തു.

ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ 79.65 ആണ് താരത്തിന്റെ ശരാശരി. പക്ഷേ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്‍ഡ്യന്‍ ടെസ്റ്റ് ടീമില്‍ സര്‍ഫറാസിനെ ഉള്‍പെടുത്താത്തതിനെതിരെ വന്‍ വിമര്‍ശനമാണ് സെലക്ടര്‍മാര്‍ക്കു നേരിടേണ്ടിവന്നത്.

Keywords: Mumbai cricketer Sarfaraz Khan ties knot in Kashmir, Mumbai, News, Mumbai Cricketer,  Sarfaraz Khan Ties Knot In Kashmir, IPL, Social Media, Photos, Media, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script