പൊലീസ് കടുപ്പിച്ച് തന്നെ: ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴ മാത്രമല്ല; ലൈസന്‍സ് കൂടി റദ്ദാക്കും!

 


ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയോട് ആവശ്യപ്പെടുമെന്ന് പൊലീസ്. ഹെല്‍മറ്റ് ഇല്ലാത്ത ബൈക് യാത്രികര്‍ക്ക് ആദ്യം ഇ-ചലാന്‍ നല്‍കും. 

തുടര്‍ന്ന് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ ചലാന്‍ വിശദാംശങ്ങള്‍ റീജിയനല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസിലേക്ക് (ആര്‍ടിഒ) അയയ്ക്കാനുമുള്ള നടപടി മുംബൈ ട്രാഫിക് പൊലീസ് ആരംഭിച്ചു. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രകള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ അതൊഴിവാക്കാനുള്ള തീവ്രശ്രമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) ഏര്‍പെടുത്തിയതായി മുംബൈ പൊലീസിന്റെ സമൂഹമാധ്യമ പേജില്‍ ഷെയര്‍ ചെയ്ത യൂട്യൂബ് വീഡിയോയില്‍ ഡെപ്യൂടി പൊലീസ് കമിഷണര്‍ (ട്രാഫിക് എച് ക്യു) രാജ് തിലക് റൗഷന്‍ പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നത് കണ്ടെത്തിയാല്‍, അയാളുടെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കും. മാത്രമല്ല, നിയമലംഘകനെ ട്രാഫിക് പൊലീസ് ചൗകിയിലേക്ക് അയയ്ക്കും. അവിടെ വച്ച് ബോധവല്‍കരണ വീഡിയോകള്‍ കാണിക്കുകയും ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ക്ലാസുകള്‍ നല്‍കുകയും ചെയ്യും.

ഭൂരിഭാഗം അപകടങ്ങള്‍ക്കും ഇരയാകുന്നത് കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള കൗമാരക്കാരാണ്. അതിനാല്‍ നഗരത്തിലുടനീളം വീഡിയോകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ അവബോധം നല്‍കുമെന്ന് പൊലീസ് പറഞ്ഞു. 

വിദ്യാര്‍ഥികളെ ബോധവല്‍കരിക്കാനും ട്രാഫിക് നിയമത്തെക്കുറിച്ച് അവര്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കാനുമുള്ള ഈ ഉദ്യമത്തില്‍ ട്രാഫിക് പൊലീസിനെ പിന്തുണയ്ക്കണമെന്ന് ഡിസിപി റൗഷന്‍ സ്‌കൂള്‍/കോളജ് അധികൃതരോട് അഭ്യര്‍ഥിച്ചു.

പൊലീസ് കടുപ്പിച്ച് തന്നെ: ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴ മാത്രമല്ല; ലൈസന്‍സ് കൂടി റദ്ദാക്കും!


Keywords: Mumbai: Cops will ask RTO to cancel license if motorist found riding without helmet, New Delhi, News, Auto & Vehicles, Accidental Death, Students, Police, Driving Licence, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia