പ്രായമായ മൂന്ന് പൊലീസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചു; മുംബൈയില്‍ 55 വയസിന് മുകളില്‍ പ്രായമുള്ള പോലീസുകാരോട് വീട്ടിലിരിക്കാന്‍ നിര്‍ദേശം
Apr 28, 2020, 17:41 IST
ADVERTISEMENT
മുംബൈ: (www.kvartha.com 28.04.2020) പ്രായമായ മൂന്ന് പൊലീസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈ നഗരത്തില്‍ 55 വയസിന് മുകളിലുള്ള പോലീസുകാര്‍ക്ക് വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ദേശം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുംബൈയില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പൊലീസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് മുംബൈ പൊലീസ് കമ്മീഷണര്‍ പരമം ബീര്‍ സിങ് ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസുകാര്‍ക്ക് നല്‍കിയത്.
വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ 55 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാര്‍ ഇനിമുതല്‍ നഗരത്തില്‍ ഡ്യൂട്ടിക്കുണ്ടാകില്ല. ഇവരോട് വീടുകളില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് ബാധിച്ച് 57 കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ തിങ്കളാഴ്ച മരിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലും മുബൈയില്‍ രണ്ട് പൊലീസുകാര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കമ്മീഷണര്‍ പുതിയ നിര്‍ദേശം നല്‍കിയത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 5776 പേര്‍ക്ക് ഇതിനോടകം മുംബൈയില്‍ വൈറസ് സ്ഥിരീകരിച്ചു. 219 പേര് മരിച്ചു. ഇതടക്കം മഹാരാഷ്ട്രയില്‍ 369 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9000 ത്തിലേക്ക് അടുക്കുകയാണ്.
Keywords: News, National, India, Mumbai, Police, Job, Death, Mumbai Cops Over 55 Told To Stay Home After 3 Colleagues Die Of COVID
വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ 55 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാര്‍ ഇനിമുതല്‍ നഗരത്തില്‍ ഡ്യൂട്ടിക്കുണ്ടാകില്ല. ഇവരോട് വീടുകളില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് ബാധിച്ച് 57 കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ തിങ്കളാഴ്ച മരിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലും മുബൈയില്‍ രണ്ട് പൊലീസുകാര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കമ്മീഷണര്‍ പുതിയ നിര്‍ദേശം നല്‍കിയത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 5776 പേര്‍ക്ക് ഇതിനോടകം മുംബൈയില്‍ വൈറസ് സ്ഥിരീകരിച്ചു. 219 പേര് മരിച്ചു. ഇതടക്കം മഹാരാഷ്ട്രയില്‍ 369 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9000 ത്തിലേക്ക് അടുക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

