Arrested | ഞെട്ടിച്ച് ഷാരോൺ മോഡൽ കൊലപാതകം! 'യുവതി ഭർത്താവിന് ഭക്ഷണത്തിൽ സാവധാനം വിഷം കലർത്തി നൽകി കൊലപ്പെടുത്തി; കൂട്ടുനിന്നത് കാമുകനും'; കുടുങ്ങിയത് ഇങ്ങനെ
Dec 4, 2022, 11:22 IST
മുംബൈ: (www.kvartha.com) കാമുകനൊപ്പം ചേർന്ന് യുവതി ഭർത്താവിനെ സാവധാനം വിഷം (Slow Poisoning) നൽകി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കവിത, കാമുകൻ ഹിതേഷ് ജെയിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കമൽകാന്ത് എന്നയാളാണ് മരിച്ചത്. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഷായത്തിൽ വിഷം കലക്കി നൽകി കാമുകി കൊലപ്പെടുത്തിയതായി പറയുന്ന കേരളത്തെ ഞെട്ടിച്ച ഷാരോൺ വധക്കേസിനോട് സമാനമായ കേസാണിത്.
പൊലീസ് പറയുന്നത് ഇങ്ങനെ
'കവിത കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞെങ്കിലും പിന്നീട് കുട്ടിയുടെ ഭാവി ചൂണ്ടിക്കാട്ടി സാന്താക്രൂസിലെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കമൽകാന്തും കവിതയുടെ കാമുകൻ ഹിതേഷ് ജെയിനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. അതിനിടെ കമൽകാന്തിന്റെ അമ്മ ഉദരരോഗം ബാധിച്ച് അപ്രതീക്ഷിതമായി മരിച്ചു.
ഏതാനും മാസങ്ങൾക്കുശേഷം കമൽകാന്തിനും വയറുവേദന ഉണ്ടാകുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. പരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിൽ ഉയർന്ന അളവിൽ ആർസെനികും താലിയവും കണ്ടെത്തി. ഇത് മനുഷ്യരക്തത്തിൽ കാണപ്പെടുന്ന അസാധാരണമായ ലോഹ പദാർഥങ്ങളാണ്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 19ന് കമൽകാന്ത് മരിച്ചു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. എന്നാൽ ഗൂഢാലോചന സംശയിച്ച് അന്വേഷണം പിന്നീട് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തെ തുടർന്ന് കവിതയെയും ഹിതേഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കമൽകാന്തിന്റെ മെഡിക്കൽ റിപ്പോർട്ടും ഭാര്യ ഉൾപെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴിയും കമൽകാന്ത് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സഹായകരമായി.
കവിതയും ഹിതേഷും ചേർന്ന് കമൽകാന്തിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമൽകാന്തിൽ കണ്ട അതേ രോഗലക്ഷണങ്ങളാണ് മരണപ്പെട്ട അദ്ദേഹത്തിൻറെ അമ്മയിലും കണ്ടെത്തിയിരിക്കുന്നത്. അവർക്കും വിഷം നൽകിയിട്ടുണ്ടോ എന്ന് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നു. അറസ്റ്റിലായ രണ്ടുപേരെയും ഡിസംബർ എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Keywords: Mumbai Cops Arrest Woman, Her Boyfriend After Husband Dies Of 'Slow Poisoning', National,News,Top-Headlines,Latest-News,Arrested,Murder case,Death, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.