ക്ലിനികില്‍ വച്ച് വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയില്‍ കംപൗന്‍ഡറും സുഹൃത്തും അറസ്റ്റില്‍

 


മുംബൈ: (www.kvartha.com 07.12.2021) ക്ലിനികില്‍ വച്ച് വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റില്‍. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലിനികിലെ കംപൗന്‍ഡറായ യുവതിയും അവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ക്ലിനികില്‍ വച്ച് വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയില്‍ കംപൗന്‍ഡറും സുഹൃത്തും അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറുടെ പരിശോധനാ മുറിയില്‍ രഹസ്യ കാമറ സ്ഥാപിച്ചാണ് കംപൗന്‍ഡര്‍ വീഡിയോ റെകോര്‍ഡ് ചെയ്തത്. തുടര്‍ന്ന് ഈ വീഡിയോ കാട്ടി അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ഡോക്ടറുടെ കുടുംബത്തിന് അയച്ചു കൊടുക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

വിവാഹിതയായ ഡോക്ടര്‍ക്ക് വിദേശത്തുനിന്നെത്തിയ സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കംപൗന്‍ഡര്‍ ഡോക്ടറുടെ മുറിയില്‍ രഹസ്യ കാമറ സ്ഥാപിച്ചത്. സുഹൃത്ത് പതിവായി ക്ലിനികില്‍ എത്താറുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. റെകോര്‍ഡ് ചെയ്ത ഇരുവരുടെയും സ്വകാര്യ വീഡിയോ യുവതി തന്റെ ആണ്‍സുഹൃത്തിന് അയച്ചു. ഈ വീഡിയോ പിന്നീട് ഇയാള്‍ ഡോക്ടറുടെ ഫോണിലേക്ക് അയക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ നാല് ദിവസത്തോളം ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് പൊലീസ് ഐ പി സി, ഐ ടി ആക്ട് പ്രകാരം സംഭവത്തില്‍ കേസെടുക്കുകയും രഹസ്യനീക്കത്തിലൂടെ പ്രതികളെ പിടികൂടുകയുമായിരുന്നു.

പൊലീസിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ ആവശ്യപ്പെട്ട പണം നല്‍കാമെന്ന് ഡോക്ടര്‍ കംപൗന്‍ഡറായ യുവതിയെ അറിയിച്ചു. എന്നാല്‍ രഹസ്യനീക്കത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ച യുവതി ഡോക്ടറുടെ പരിചയക്കാരന് വീഡിയോ അയച്ചുനല്‍കി. തൊട്ടുപിന്നാലെ ഇരുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച കാമറയും മെമറി കാര്‍ഡും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords:  Mumbai: Compounder records intimate video of doctor with her boyfriend, blackmails her to pay Rs 5 lakh, Mumbai, News, Doctor, Complaint, Police, Threatened, Blackmailing, National, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia