Found Dead | കളിക്കാന്‍ പോയ കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട കാറിനകത്ത് മരിച്ച നിലയില്‍
Apr 25, 2024, 14:11 IST
ADVERTISEMENT
മുംബൈ: (KVARTHA) ആന്‍ടോപ് ഹില്‍ ഏരിയയില്‍ രണ്ട് പിഞ്ചുകുട്ടികളെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചും ഏഴും വയസുളള കുട്ടികളാണ് മരിച്ചത്. കുട്ടികളെ കാണാനില്ലെന്ന് ബുധനാഴ്ച (24.04.2024) രാത്രി രക്ഷിതാക്കള്‍ ആന്‍ടോപ് ഹില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ വണ്ടിക്കുള്ളില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് വീടിന് സമീപം കളിക്കാനിറങ്ങിയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാറിനകത്ത് അബദ്ധത്തില്‍ പെട്ടു പോയ കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ദേഹത്ത് പരുക്കേറ്റതിന്റെ പാടുകള്‍ ഒന്നുമില്ലെന്നും മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. അപകട മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, National, National-News, Obituary-News, Mumbai News, Bodies, Two Children, Missing, Found Dead, Inside, Car, Antop Hill, Police, Probe, Mumbai: Bodies Of Two Missing Children Found Inside Car In Antop Hill.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.