SWISS-TOWER 24/07/2023

Found Dead | കളിക്കാന്‍ പോയ കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട കാറിനകത്ത് മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) ആന്‍ടോപ് ഹില്‍ ഏരിയയില്‍ രണ്ട് പിഞ്ചുകുട്ടികളെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചും ഏഴും വയസുളള കുട്ടികളാണ് മരിച്ചത്. കുട്ടികളെ കാണാനില്ലെന്ന് ബുധനാഴ്ച (24.04.2024) രാത്രി രക്ഷിതാക്കള്‍ ആന്‍ടോപ് ഹില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ വണ്ടിക്കുള്ളില്‍ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് വീടിന് സമീപം കളിക്കാനിറങ്ങിയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Found Dead | കളിക്കാന്‍ പോയ കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട കാറിനകത്ത് മരിച്ച നിലയില്‍

കാറിനകത്ത് അബദ്ധത്തില്‍ പെട്ടു പോയ കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ദേഹത്ത് പരുക്കേറ്റതിന്റെ പാടുകള്‍ ഒന്നുമില്ലെന്നും മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. അപകട മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, National, National-News, Obituary-News, Mumbai News, Bodies, Two Children, Missing, Found Dead, Inside, Car, Antop Hill, Police, Probe, Mumbai: Bodies Of Two Missing Children Found Inside Car In Antop Hill.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia