മൗലാന ആസാദിന്റെയോ ഇന്‍ഡ്യ-പാകിസ്താന്‍ യുദ്ധ നായകന്‍ ഹവീല്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെയോ പേരായാലും കുഴപ്പമില്ല; മുംബൈ നഗരത്തിലെ ഉദ്യാനത്തിന് ടിപ്പുവിന്റെ പേരിടാനുള്ള മുനിസിപല്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ബിജെപി, കാരണം ഇത്
Jul 16, 2021, 16:01 IST
മുംബൈ: (www.kvartha.com 16.07.2021) മുംബൈ നഗരത്തിലെ ഉദ്യാനത്തിന് ടിപ്പുവിന്റെ പേരിടാനുള്ള ബ്രിഹാന്‍ മുനിസിപല്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ബി ജെ പി രംഗത്തെത്തി. ബ്രിടീഷുകാര്‍ക്കെതിരെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മാത്രമായി പോരാടിയ മൈസൂര്‍ ഭരണാധികാരിയായിരുന്ന സുല്‍താന് അതിനുള്ള യോഗ്യതയില്ലെന്നാണ് ബി ജെ പി പറയുന്നത്.
പൂന്തോട്ടത്തിന് മുസ്‌ലിമിന്റെ പേരിടുന്നതിന് പാര്‍ടി എതിരല്ലെന്ന് ഗാര്‍ഡന്‍ ആന്‍ഡ് മാര്‍കെറ്റ് കമിറ്റിക്ക് അയച്ച കത്തില്‍ ബി ജെ പി നേതാവ് ബാലചന്ദ്ര ഷിര്‍സാത് പറഞ്ഞു. തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ബ്രിടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പുവിന് അതിനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
'നൂറുകണക്കിന് ഹിന്ദുക്കളെ തൂക്കിക്കൊല്ലുകയും ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത അത്തരമൊരു ഭരണാധികാരിയുടെ പേര് ഒരു ഉദ്യാനത്തിന് എങ്ങനെ നല്‍കാനാകും ഞങ്ങളുടെ പാര്‍ടി അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെ ശിവസേന ഈ നിര്‍ദേശത്തിന് പരോക്ഷമായി പിന്തുണ നല്‍കി' -ഷിര്‍സാത് പറഞ്ഞു.
ഹിന്ദുക്കളെ ബലമായി മതംമാറ്റിയ ടിപ്പു സുല്‍താന്റെ പേരിടുന്നതിന് പകരം മൗലാന ആസാദിന്റെയോ അല്ലെങ്കില്‍ 1965 ഇന്‍ഡ്യ-പാകിസ്താന്‍ യുദ്ധ നായകന്‍ ഹവീല്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെയോ പേരിടണമെന്നാണ് പാര്‍ടി ആവശ്യപ്പെടുന്നത്.
വിഷയം ഉന്നയിച്ച ബി ജെ പി നേതാക്കള്‍ വ്യാഴാഴ്ച മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കറെ സന്ദര്‍ശിച്ചു. പേരിടുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് മേയര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.