7 പേരെ ആക്രമിച്ച് നാടിനെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവില്‍ കെണിയില്‍ വീണു

 


ADVERTISEMENT

മുംബൈ: (www.kvartha.com 01.10.2021) മുംബൈ നഗരത്തിന് സമീപത്തെ ആരേ കോളനിയില്‍ ഏഴുപേരെ ആക്രമിച്ച് ദിവസങ്ങളായി നാടിനെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവില്‍ കെണിയില്‍ കുടുങ്ങി. കഴിഞ്ഞിിവസം 55കാരിയെ പുലി പതുങ്ങി നിന്ന് ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഊന്നുവടിയുമായി നടക്കാനിറങ്ങിയ സ്ത്രീയെ പതുങ്ങിയിരുന്ന പുലി പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.
Aster_MIMS

7 പേരെ ആക്രമിച്ച് നാടിനെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവില്‍ കെണിയില്‍ വീണു

നിനച്ചിരിക്കാതെ ഉണ്ടായ ആക്രമണത്തില്‍ ആദ്യം പേടിച്ച ഇവര്‍, ആത്മധൈര്യം വീണ്ടെടുത്ത് വടികൊണ്ട് തിരിച്ചടിച്ചതോടെ പുലി രക്ഷപ്പെട്ടു. സംഭവത്തില്‍ സ്ത്രീക്ക് ചെറിയ പരിക്കേറ്റിരുന്നു. ഇതോടെ പുലിയെ കുടുക്കാന്‍ നാല് കെണികള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പെണ്‍പുലി കുടുങ്ങിയത്. സ്ത്രീയെ ആക്രമിച്ചതിന്റെ തലേന്ന് 19കാരനും ആക്രമണത്തിന് ഇരയായിരുന്നു. സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍കിനോട് ചേര്‍ന്നാണ് ഈ പ്രദേശം.

പുള്ളിപ്പുലിയുടെ വായില്‍ കഴിഞ്ഞദിവസം നാല് വയസുകാരന്‍ അകപ്പെട്ട വാര്‍ത്തയും പുറത്തുവന്നിരുന്നു. ഭാഗ്യം കൊണ്ട് മാത്രമായിരുന്നു കുട്ടി രക്ഷപ്പെട്ടത്. വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷ് എന്ന കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം പുലി വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ആയുഷിന്റെ അമ്മാവനും മറ്റുള്ളവരും ഒച്ചയുണ്ടാക്കി പുലിയുടെ പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിമറഞ്ഞു. ആക്രമണത്തില്‍ കുട്ടിയ ചെറുതായി പരിക്കേറ്റു.

കെണിയില്‍ കുടുങ്ങിയ പുലിയെ ചികിത്സക്കായി സമീപത്തെ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍കിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പുലിയുടെ ദേഹത്ത് ചെറിയ മുറിവുകളുണ്ട്. ഇതിനെ വീണ്ടും വനത്തിലേക്ക് വിടുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Keywords:  Mumbai Array Colony trembling tiger trapped, Mumbai, News, Local News, Natives, Attack, Injury, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia