മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

 


മുംബൈ: (www.kvartha.com 29.09.2015) മുബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനത്താവളത്തിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇവിടുത്തെ സുരക്ഷ ശക്തമാക്കി.

വിശേഷ് കുമാര്‍ എന്നുപേരുള്ള യുവാവാണ് മുംബൈയിലെ ഡൊമസ്റ്റിക്, അന്താരാഷ്ട്ര വിമാനത്താവളങ്ങളും താജ് ഹോട്ടലും ആക്രമിക്കപ്പെടും എന്ന വിവരം വിമാനത്താവള അധികൃതരെ അറിയിച്ചത്. ഇന്റര്‍നെറ്റില്‍ നിന്നായിരുന്നു കോള്‍ എത്തിയത്.

അന്ധേരിയിലെ ഒരു കൂട്ടം യുവാക്കള്‍ ബോംബ് സ്‌ഫോടനത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടെന്നാണ് വിശേഷ് പറഞ്ഞത്. ഡൊമസ്റ്റിക് വിമാനത്താവളം, അന്താരാഷ്ട്ര വിമാനത്താവളം, താജ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ അഞ്ച് വാഹനങ്ങളിലായി ബോംബ് വച്ചിട്ടുണ്ടെന്നും അത് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്കും 10 മണിക്കും ഇടയ്ക്ക് പൊട്ടിത്തെറിക്കും എന്നായിരുന്നു അവരുടെ സംസാരത്തിലുണ്ടായിരുന്നതെന്നാണ്  വിശേഷ് അറിയിച്ചത്.

മാത്രമല്ല ഈ സ്‌ഫോടനങ്ങള്‍ 26/11 മുംബൈ സ്‌ഫോടനത്തെക്കാള്‍ ഭീകരമായിരിക്കും എന്നും അവര്‍ പറഞ്ഞിരുന്നുവെന്നും വിശേഷ് വ്യക്തമാക്കി. താന്‍ പറഞ്ഞത് സത്യമാണെന്ന് ആവര്‍ത്തിച്ച വിശേഷ് തന്റെ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പരും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും പ്രദേശത്ത് അന്വേഷണം നടത്തിവരികയാണ്.

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി


Also Read:
വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

Keywords:  Mumbai airport on high alert after bomb threat, Police, Protection, Email, Internet, Hotel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia