Dead Body | കാണാതായ 15 കാരിയെ കൊലപ്പെടുത്തിയശേഷം സൂട്‌കേസിലാക്കി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ശരീരം മുഴുവനും കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) കാണാതായ 15 കാരിയെ കൊലപ്പെടുത്തിയശേഷം സൂട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ പാല്‍ഘറിലെ നായിഗാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മുംബൈ അന്ധേരി സ്വദേശിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.
Aster mims 04/11/2022

Dead Body | കാണാതായ 15 കാരിയെ കൊലപ്പെടുത്തിയശേഷം സൂട്‌കേസിലാക്കി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ശരീരം മുഴുവനും കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ്

രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പാല്‍ഘര്‍ നായിഗാവ് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാകിന് 600 മീറ്റര്‍ അകലെ നിന്നും സ്യൂട് കേസിനകത്ത് മൃതദേഹം കണ്ടെത്തിയത്.

ശരീരം പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തില്‍ കുത്തേറ്റ പരിക്കുകള്‍ കാണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ടം റിപോര്‍ട് ലഭിച്ചാലേ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ.

മൃതദേഹം അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞതല്ലെന്നും, അവിടെ കൊണ്ടു വെച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കൊലയാളിയെ കണ്ടെത്താനുള്ള എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Keywords: Mumbai: A 15-year-old girl found murdered in Vasai, after she goes missing from Andheri, Mumbai, News, Police, Dead Body, Missing, Girl, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script