മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുന്നു; പിണറായിയുടേയും അമിത്ഷായുടേയും പ്രസംഗങ്ങള്‍ എഴുതി തയ്യാറാക്കിയ തിരക്കഥ, ജനങ്ങള്‍ക്കിടയില്‍ സി പി എമും ബി ജെ പിയും പുകമറ സൃഷ്ടിക്കുന്നുവെന്നും മുല്ലപ്പളളി

 


ന്യൂഡെല്‍ഹി: (www.kvartha.com 09.03.2021) മുഖ്യമന്ത്രി പിണരായി വിജയന്‍ മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുകയാണ്. പിണറായിയുടേയും അമിത്ഷായുടേയും പ്രസംഗങ്ങള്‍ എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്നും ജനങ്ങള്‍ക്കിടയില്‍ സി പി എമ്മും ബി ജെ പിയും പുകമറ സൃഷ്ടിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുന്നു; പിണറായിയുടേയും അമിത്ഷായുടേയും പ്രസംഗങ്ങള്‍ എഴുതി തയ്യാറാക്കിയ തിരക്കഥ, ജനങ്ങള്‍ക്കിടയില്‍ സി പി എമും ബി ജെ പിയും പുകമറ സൃഷ്ടിക്കുന്നുവെന്നും മുല്ലപ്പളളി
കോവളത്തെ സി പി എം ഓഫിസ് ബി ജെ പി ഓഫിസ് ആയതില്‍ മുഖ്യമന്ത്രി ഉത്തരം പറയണമെന്നും മുല്ലപ്പളളി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളമാണ് ബി ജെ പിയും സി പി എമ്മും ലക്ഷ്യമിടുന്നത്. സ്വര്‍ണക്കടത്തിലെ ദുരൂഹ മരണം അമിത് ഷാ എന്തിന് മറച്ചുവച്ചുവെന്ന് പറയണം. ശംഖുംമുഖത്ത് ഞാന്‍ പ്രസംഗിക്കാം, പിറ്റേ ദിവസം താങ്കള്‍ ഒരു വലിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കണമെന്ന് അമിത് ഷാ പിണറായിയോട് പറഞ്ഞതായും മുല്ലപ്പളളി ആരോപിച്ചു.

അതേസമയം ആളുകളെ കബളിപ്പിക്കാനാണ് അമിത് ഷായും പിണറായിയും നാടകം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സ്വര്‍ണക്കടത്ത് അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് അമിത് ഷാ പറയണം. അമിത് ഷാ മാലാഖ ചമയേണ്ട. അദ്ദേഹത്തിന്റെ ഗിരി പ്രസംഗമൊന്നും കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. ജനങ്ങള്‍ക്ക് ചോദ്യങ്ങളല്ല ഉത്തരമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

അവസരവാദികള്‍ കോണ്‍ഗ്രസ് വിട്ടുപോകും. അത് വടവൃക്ഷത്തിലെ ഇലകള്‍ കൊഴിയും പോലെയാണ്. നേമത്ത് ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുമെന്നും മുല്ലപ്പളളി വ്യക്തമാക്കി. അഭിപ്രായ സര്‍വേകള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് നടത്തുന്നത്. അതില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കും. കെ പി സി സി അധ്യക്ഷന്‍ മത്സരിക്കില്ല. എം പിമാര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords:  Mullappally asks CM to respond on links with BJP, New Delhi, News, Politics, Assembly-Election-2021, Mullappalli Ramachandran, Ramesh Chennithala, Oommen Chandy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia