Engagement | ആനന്ദ് അംബാനി വിവാഹിതനാവുന്നു; സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റുമായുള്ള നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ജയ്പൂര്‍: (www.kvartha.com) മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാവുന്നു. ആനന്ദിന്റെ സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാജസ്താനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. വിവാഹനിശ്ചയത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. 
Aster mims 04/11/2022

'രോക' (വിവാഹനിശ്ചയം) ചടങ്ങിനെത്തിയ ആനന്ദ് ധരിച്ചിരുന്നത് നീല നിറത്തിലുള്ള പരമ്പരാഗത വേഷമാണ്. പീച്ച് നിറത്തിലുള്ള ലെഹങ്ക സെറ്റില്‍ രാധികയും മനോഹരമായി അണിഞ്ഞൊരുങ്ങിയിരുന്നു. 

വര്‍ഷങ്ങളായി ഇരുവര്‍ക്കും പരസ്പരം അറിയാം. രണ്ടുപേരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ വാര്‍ത്തകളെല്ലാം ശരിവച്ച് ഇരുവരും ഒന്നിക്കുകയാണ്. അടുത്ത വര്‍ഷം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് സൂചന. 

2018 ല്‍ ഇഷ അംബാനിയുടെ സംഗീത് പരിപാടിയില്‍ മനോഹരമായി നൃത്തം ചെയ്ത സുന്ദരിയെ അന്നുതന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അംബാനി കുടുംബത്തിലെ അടുത്ത മരുമകള്‍ എന്ന രീതിയില്‍ എല്ലാവര്‍ക്കും രാധികയെ നേരത്തേ അറിയാം. 

Engagement | ആനന്ദ് അംബാനി വിവാഹിതനാവുന്നു; സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റുമായുള്ള നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍


യുഎസ്എയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആനന്ദ് നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ് ഫോമുകളുടെയും റിലയന്‍സ് റീടെയ്ല്‍ വെഞ്ചേഴ്‌സിന്റെയും ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈ സ്വദേശിയായ രാധിക മെര്‍ചന്റ് ന്യൂയോര്‍ക് സര്‍വകലാശാലയില്‍നിന്ന് പൊളിറ്റികല്‍ സയന്‍സില്‍ ബിരുദവും ബിഡി സൊമാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്ന് ഐബി ഡിപ്ലോമയും നേടി, ബോര്‍ഡ് ഓഫ് എന്‍കോര്‍ ഹെല്‍ത് കെയറില്‍ ഡയറക്ടറാണ്.

Keywords:  News,National,India,Rajasthan,Jaipur,Marriage,Lifestyle & Fashion,Mukesh Ambani,Top-Headlines, Mukesh Ambani's Younger Son Anant Ambani Gets Engaged To Radhika Merchant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script